രാമപുരം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ വിജയദിനാഘോഷം ജൂൺ 12 ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് പാരിഷ് ഹാളിൽ നടക്കും. രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശാന്താറാം ഉദ്ഘാടനം ചെയ്യും.
സ്കൂൾ മാനേജർ റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിക്കും.
പ്രിൻസിപ്പൽ ഡിറ്റോ സെബാസ്റ്റ്യൻ സ്വാഗതം ആശംസിക്കും. സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ സ്മിതാ സാബു കദളിയിൽ മുഖ്യപ്രഭാഷണം നടത്തും.
മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ സ്കൂൾ 100 ശതമാനം വിജയം കരസ്ഥമാക്കിയിരുന്നു. 8 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയപ്പോൾ 2 വിദ്യാർഥികൾക്ക് 9 എ പ്ലസ് ലഭിച്ചു. ഹയർ സെക്കണ്ടറി പരീക്ഷയിൽ 14 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയതോടൊപ്പം 9 വിദ്യാർഥികൾ 5 എ പ്ലസ് നേടി.
ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ജീസ് അഗസ്റ്റിൻ, മുൻ ഹെഡ്മാസ്റ്റർ സാബു തോമസ്, മുൻ അധ്യാപിക ജിജിമോൾ ജെയിംസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. പഞ്ചായത്ത് വാർഡ് മെമ്പർ മിനി ടി. ജോൺ സമ്മാനദാനം നിർവഹിക്കും. എബി ജോർജ് കൃതജ്ഞത രേഖപ്പെടുത്തും.
70 12 23 03 34
.jpg)


0 Comments