ഏഴാച്ചേരി കരയോഗത്തിന് 15 ലക്ഷത്തിൻ്റെ ബജറ്റ്..... ഹരിത തീർത്ഥാടന ടൂറിസം പദ്ധതിയിൽപെടുത്തി വിപുലമായ വികസന പദ്ധതികൾ കൊണ്ടുവരാൻ നീക്കം



ഏഴാച്ചേരി കരയോഗത്തിന് 15 ലക്ഷത്തിൻ്റെ  ബജറ്റ്..... ഹരിത തീർത്ഥാടന ടൂറിസം പദ്ധതിയിൽപെടുത്തി വിപുലമായ വികസന പദ്ധതികൾ കൊണ്ടുവരാൻ നീക്കം

ഏഴാച്ചേരി ശ്രീരാമകൃഷ്ണവിലാസം എന്‍.എസ്.എസ്. കരയോഗത്തിന് 15,10,000 രൂപാ വരവും 14,53,000 രൂപാ ചെലവും 57,000 രൂപാ മിച്ചവും വരുന്ന ബജറ്റ് വാര്‍ഷിക പൊതുയോഗത്തില്‍ സെക്രട്ടറി പി.എന്‍. ചന്ദ്രശേഖരന്‍ നായര്‍ പുളിക്കല്‍ അവതരിപ്പിച്ചു. ഇതിനു പുറമെ ഹരിത തീര്‍ത്ഥാടന ടൂറിസം പദ്ധതി പ്രകാരം ഒരു കോടി രൂപയുടെ വികസന പദ്ധതികള്‍ക്കും വാര്‍ഷിക പൊതുയോഗം രൂപം നല്‍കി. 


കാവിന്‍പുറം ക്ഷേത്രത്തിന്റെ ഭൗതിക പുരോഗതിക്കായുള്ള തുകയും പ്രത്യേകം കണക്കില്‍പ്പെടുത്തി വാര്‍ഷിക പൊതുയോഗം അംഗീകരിച്ചു.

പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പഠനത്തില്‍ മികച്ച നിലവാരം പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. സനല്‍കുമാര്‍ ചീങ്കല്ലേല്‍, ദിലീപ് ആരത്തുങ്കല്‍, ആര്‍. സുനില്‍കുമാര്‍ തുമ്പയില്‍, പി.എസ്. ശശിധരന്‍ നായര്‍, ചിത്രലേഖ വിനോദ് , ബിന്ദു രാജീവ് , അജിത് പുളിയ്ക്കൽ തുടങ്ങിയവര്‍ സംസാരിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments