തൃശൂർ നഗരത്തെ ഞെട്ടിച്ച് പെൺവാണിഭ കേന്ദ്രത്തിൽ കൊലപാതകം.....4 സ്ത്രീകൾ അടക്കം 6 പേർ അറസ്റ്റിൽ



 തൃശൂർ നഗരത്തെ ഞെട്ടിച്ച് പെൺവാണിഭ കേന്ദ്രത്തിൽ കൊലപാതകം. ഒഡീഷ സ്വദേശിയായ ധന്‍പതി നായിക് (27) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നാല് സ്ത്രീകൾ അടക്കം ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.  

 ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പെൺവാണിഭ കേന്ദ്രത്തിൽ വെച്ചുണ്ടായ പണത്തെച്ചൊല്ലിയുള്ള തർക്കമാണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. തർക്കത്തിനിടെ ധൻപതി നായികിന് ക്രൂരമായി മർദ്ദനമേൽക്കുകയായിരുന്നു.  

 ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments