ചെണ്ടയിൽ കൊട്ടിക്കയറാൻ റിമ കല്ലിങ്കൽ... പഞ്ചാരിമേളത്തിൽ അരങ്ങേറ്റം ജൂലൈ 5ന്


  നടിയും നർത്തകിയുമായ റിമ കല്ലിങ്കൽ പഞ്ചാരിമേളത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. റിമയും അവർ നേതൃത്വം നൽകുന്ന നൃത്തസംഘമായ ‘മാമാങ്ക’ത്തിലെ കലാകാരന്മാരും ചേർന്നാണ് പഞ്ചാരിമേളം അവതരിപ്പിക്കുന്നത്. ജൂലൈ 5-ന് തൃശൂർ സംഗീത നാടക അക്കാദമിയിലാണ് അരങ്ങേറ്റം നടക്കുക. 

 ‘വട്ടം’ എന്ന നൃത്താവിഷ്കാരത്തിന്റെ ഭാഗമായി മാമാങ്കത്തിലെ കലാകാരന്മാർ ചെണ്ട പരിശീലനം നേടിയതാണ് ഈ അരങ്ങേറ്റത്തിലേക്ക് വഴിയൊരുക്കിയത്. തൃശൂർ സ്വദേശിയായ വിവേക് കണിമംഗലത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. ‘വട്ടം’ പിന്നീട് മോസ്കോയിൽ അവതരിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. 

 വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ് സംഘാംഗങ്ങൾ ചെണ്ട അഭ്യസിച്ചതെന്ന് മാമാങ്കം അറിയിച്ചു. ടീമിലെ മൂന്ന് പേർക്ക് നേരത്തേ തന്നെ ചെണ്ടയിൽ അരങ്ങേറ്റം കുറിച്ച പരിചയമുണ്ട്. ‘വട്ടം’ ഡാൻസ് പ്രൊഡക്ഷന്റെ ലോഗോ പ്രശസ്ത സംഗീതജ്ഞൻ ടി.എം. കൃഷ്ണയാണ് പ്രകാശനം ചെയ്തത്. 


പൂജിത മേനോൻ കെ, അഞ്ജു ശ്യാമപ്രസാദ്, അലോഷി അമൽ, ഗോപിക മഞ്ജുഷ, മധു മോഹൻ, അനുരാജ് രാജേന്ദ്രൻ, സന്തോഷ് മാധവ്, അനുശ്രീ പി.എസ്, അമൃതശ്രീ ഓമനക്കുട്ടൻ എന്നിവർക്കൊപ്പമാണ് റിമ കല്ലിങ്കൽ പഞ്ചാരിമേളത്തിൽ പങ്കെടുക്കുന്നത്. 

 കേരളത്തിന്റെ തനത് കലാപാരമ്പര്യത്തിലെ പ്രധാനപ്പെട്ട മേളങ്ങളിലൊന്നായ പഞ്ചാരിമേളത്തിൽ ചെണ്ട, ഇലത്താളം, കൊമ്പ്, കുഴൽ എന്നീ നാല് വാദ്യങ്ങളാണ് പ്രധാനമായും ഉപയോഗിക്കുന്നത്.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments