മരിയസദനത്തിന് റോട്ടറിക്ലബിന്റെ സാന്ത്വനം.
പാലാ റോട്ടറി ക്ലബും സിംഗപ്പൂർ റാഫിൾ സിറ്റി റോട്ടറി ക്ലബും റോട്ടറി ഇന്റർനാഷണലും ചേർന്ന് നാല്പത് ലക്ഷത്തോളം തുക മുടക്കി ഓട്ടോമാറ്റിക് പേപ്പർ കപ്പ്, പ്ലേറ്റ്, ബാഗ് നിർമ്മാണ യൂണിറ്റ് മരിയസദനത്തിനു സംഭാവന നൽകുന്നു. ഈ യൂണിറ്റിൽ നിന്നും ദിവസേന ആയിരകണക്കിന് പേപ്പർ പ്രൊഡക്ടുകൾ നിർമിക്കുവാൻ സാധിക്കുന്നതാണ്. അഞ്ഞുറില്പരം അന്തേവാസികളുള്ള മരിയസദനത്തിന്റെ സ്ഥിര വരുമാനത്തിന് ഈ പദ്ധതി ഒരു സഹായമാകും എന്നതിനാലാണ് ക്ലബ് മുന്നിട്ടിറങ്ങിയത് .
പാലാ റോട്ടറി ക്ലബ്ബ് ഇതിനകം ഇരുപത്തിൽപരംപ്രൊജെക്ടുകൾ മരിയസദനത്തിൽ മാത്രമായി നടത്തിയിട്ടുണ്ട്. റോട്ടറി മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ തോമസ് വാവാനികുന്നേൽ റോട്ടറി ക്ലബ്ബ് മരിയസദനത്തിൽ നിർവഹിച്ച പദ്ധതികളുടെ ഫലകം അനാവരണം ചെയ്യും.
നിർമ്മാണ യൂണിറ്റിന്റ പ്രവർത്തനം ഔദ്യോഗികമായി ഇന്നു ഞായറാഴ്ച രാവിലെ പത്തരയ്ക്ക് മരിയസദനത്തിൽ വച്ചു റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ റ്റീനാ ആന്റണി നിർവ്വഹിക്കും. റോട്ടറി പ്രസിഡന്റ് ജോഷി വെട്ടുകാട്ടിൽ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബഹു. MLA മാണി സി കാപ്പൻ സമ്മേളനം ഉദഘാടണം ചെയ്യും.
മുഖ്യാതിഥി റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ റ്റീനാ ആന്റണി പദ്ധതി രേഖകൾ മരിയസദനം ഡയറക്ടർ സന്തോഷിനു കൈമാറും. റോട്ടറി മുൻ ഗവർണർ ഡോ തോമസ് വാവാനികുന്നേൽ പദ്ധതിയുടെ അവലോകനം നിർവഹിക്കും. വിശിഷ്ടാതിഥി പാലാ നഗരസഭാധ്യക്ഷ ദിയ ബിനു , റോട്ടറി മുൻ ഗവർണർ പി ജി മുരളീധരൻ, സിംഗപ്പൂർ റാഫിൾ സിറ്റി റോട്ടറി ക്ലബ്ബിന്റെ പ്രസിഡന്റ് ഫിലിപ്പ് തോലത്ത്, റോട്ടറി ഡയറക്ടർ അൻവർ മുഹമ്മദ്, മുനിസിപ്പൽ കൗൺസിലർ ജിജി ബൈജു, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് തോമസുകുട്ടി, ഗ്രാന്റ് കമ്മിറ്റി ചെയർമാൻ ഡോ മാത്യു തോമസ്, ടിസ്സൻ മാത്യു, പി വി ജോർജ്, സെക്രട്ടറി അമൽ വർഗീസ് തുടങ്ങിയവർ സംസാരിക്കും.
പത്രസമ്മേളനത്തിൽ റോട്ടറി പ്രസിഡന്റ് ജോഷി വെട്ടുകാട്ടിൽ , പ്രൊജക്റ്റ് കോർഡിനേറ്റർ ഡോ തോമസ് വാവാനി കുന്നേൽ , കമ്മിറ്റി ചെയർമാൻ ഡോ മാത്യു തോമസ്, ടിസ്സൻ മാത്യു , പബ്ലിക് ഇമേജ് ചെയർമാൻ സന്തോഷ് മാട്ടേൽ,നിയുക്‌ത പ്രസിഡന്റ് ഡോ ബോബി കോക്കാട്ട്, സെക്രട്ടറി അമൽ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു
70 12 23 03 34




0 Comments