വാകത്താനത്തിന്റെ അഭിമാനമായി പ്രീതിഷ്; ഗവർണറുടെയും ജില്ലാ പോലീസ് മേധാവിയുടെയും ആദരം

 

വാകത്താനം പോലീസ് സ്റ്റേഷനിലെ സി.പി.ഒ  പ്രീതിഷിന്  കേരളാ ഗവർണറുടെയും, ജില്ലാ പോലീസ് മേധാവിയുടെയും അനുമോദനപത്രം ലഭിച്ചു. കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിൽ നിന്നുമാണ് പ്രീതീഷ് ഈ ബഹുമതി ഏറ്റുവാങ്ങിയത്. കഴിഞ്ഞ മാസം വാകത്താനത്തെ ആറ്റിൽ അഴുകിയ നിലയിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പോലും എടുക്കുവാൻ മടിച്ചുനിന്ന സാഹചര്യത്തിലാണ് പ്രീതീഷ് മാതൃകാപരമായ ഇടപെടൽ നടത്തിയത്. 


മറ്റൊന്നും ആലോചിക്കാതെ സ്വയം ആറ്റിലിറങ്ങി അദ്ദേഹം ആ മൃതദേഹം കരയ്‌ക്കെത്തിക്കുകയായിരുന്നു. പ്രീതിഷിന്റെ ഈ ധീരതയെയും മാനവികതയെയും ആഭ്യന്തര മന്ത്രിയും, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും, വിവിധ സന്നദ്ധ സംഘടനകളും നേരത്തെ തന്നെ അഭിനന്ദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബഹുമതിപത്രം ലഭിക്കുന്നത്. കോട്ടയം മള്ളൂശേരി സ്വദേശിയാണ് പ്രീതീഷ്. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments