കുറിച്ചിത്താനം കെ ആർ നാരായണൻ സ്കൂളിൻ്റെ ശോച്യാവസ്ഥ പരിഹരിക്കണം


കുറിച്ചിത്താനം കെ ആർ നാരായണൻ സ്കൂളിൻ്റെ ശോച്യാവസ്ഥ പരിഹരിക്കണം

 മുൻ രാഷ്ട്രപതി കെ ആർ നാരായണൻ പ്രാഥമിക വിദ്യാഭ്യാസം നടത്തിയതിലൂടെ പ്രസിദ്ധമായ കുറിച്ചിത്താനം കെ ആർ നാരായണൻ ഗവൺമെൻ്റ് എൽ പി സ്കൂളിൻ്റെ ശോച്യാവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്ന് കെ ആർ നാരായണൻ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, മന്ത്രി മോൻസ് ജോസഫ് എന്നിവർക്കു നിവേദനം നൽകി.


നൂറ്റാണ്ടിലേറെക്കാലത്തെ പാരമ്പര്യമുള്ള സ്കൂളിൻ്റെ പ്രധാന കെട്ടിടം ശോച്യാവസ്ഥയിലാണ്. മഴയത്ത് ചോർന്നൊലിക്കുകയും മേൽക്കൂര നശിച്ച് അപകടാവസ്ഥയിലുമാണ്. ഗവൺമെൻ്റ് എൽ പി സ്കൂൾ ആയിരുന്ന സ്കൂളിന് കെ ആർ നാരായണനോടുള്ള ആദരവിൻ്റെ ഭാഗമായിട്ടാണ് അന്ന് മന്ത്രിയായിരുന്ന പി ജെ ജോസഫ്, ഉഴവൂർ വിജയൻ എന്നിവർ മുൻകൈയെടുത്ത് കെ ആർ നാരായണൻ ഗവൺമെൻ്റ് എൽ പി സ്കൂൾ എന്നു പുനർനാമകരണം ചെയ്തത്. 


കെ ആർ നാരായണൻ ഉപരാഷ്ട്രപതിയും രാഷ്ട്രപതിയുമായിരിക്കെ സ്കൂളിൽ എത്തുകയും സ്വീകരണം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. അദ്ദേഹത്തിൻ്റെ നിർദ്ദേശപ്രകാരം മുൻ കേന്ദ്രമന്ത്രി മുരളി ദിയോറ ലൈബ്രറി കെട്ടിടം നിർമ്മിച്ചു നൽകുകയും വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പുകൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.  

ഇപ്പോൾ നനയാതിരിക്കാൻ പി ടി എ യുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടേണ്ട ഗതികേടിലാണ് ഇപ്പോഴുള്ളത്. 

അധികൃതർ അടിയന്തിരമായി ഇടപെടണമെന്ന് ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ആവശ്യപ്പെട്ടു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments