പ്രായ പൂർത്തിയാകാത്ത ആൺകുട്ടിയോട് ബസ്സിനുള്ളിൽ വെച്ച് ലൈംഗിക അതിക്രമംകാണിച്ച മധ്യ വയസ്കന് 8 വർഷം കഠിന തടവും 15,000 രൂപ പിഴയും


പ്രായ പൂർത്തിയാകാത്ത  ആൺകുട്ടിയോട് ബസ്സിനുള്ളിൽ വെച്ച് ലൈംഗിക അതിക്രമംകാണിച്ച മധ്യ വയസ്കന്  8 വർഷം കഠിന തടവും 15,000 രൂപ പിഴയും 
 
പ്രായ പൂർത്തിയാകാത്ത  ആൺകുട്ടിയോട് ബസ്സിനുള്ളിൽ വെച്ച് ലൈംഗിക അതിക്രമം കാണിച്ച  കേസിലെ പ്രതി    മീനച്ചിൽ താലൂക്കിൽ കൊണ്ടൂർ വില്ലേജ്, തിടനാട്, 8 ആം മൈൽ പാറടി കോളനി ഭാഗത്തു പന്തംമാക്കൽ വീട്ടിൽ   61വയസ്സുള്ള ചാക്കോ ജോസഫ്     എന്നയാളെ 8 വർഷം   കഠിന തടവിനും, 15,000/- രൂപ പിഴയും   ഈരാറ്റുപേട്ട  ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജ്    റോഷൻ തോമസ്  വിധിച്ചു .

പ്രതി പിഴ അടച്ചാൽ 10,000/- രൂപ ഇരക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട് പോക്സോ നിയമത്തിലെ  വിവിധ വകുപ്പുകൾ പ്രകാരമാണ്   ശിക്ഷ വിധിച്ചത്.  14/11/25 തീയതിയാണ് 
കേസിന് ആസ്പദമായ സംഭവം നടന്നത് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ SI ആയിരുന്ന    അജി. P. ഏലിയാസ് രജിസ്റ്റർ ചെയ്ത കേസിൽ കാഞ്ഞിരപ്പള്ളി SI അഖിൽ വിജയകുമാർ 
പ്രതിയെ അറസ്റ്റ് ചെയ്തു  തുടരന്വേഷണം പൂർത്തിയാക്കി.


പ്രതിയുടെ പേരിൽ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചു. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 18 സാക്ഷികളെയും 14 പ്രമാണങ്ങളും ഹാജരാക്കിയ കേസിൽ  പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ  Adv. ജോസ് മാത്യു തയ്യിൽ ഹാജരായി.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments