"റിസ്സോഴ്സ് ബാങ്ക്" രൂപീകരിക്കണം, പാർടി പ്രാതിനിധ്യത്തിൽ മാറ്റം വരുത്തണം: ഡാൻ്റിസ് കൂനാനിക്കൽ .




"റിസ്സോഴ്സ് ബാങ്ക്" രൂപീകരിക്കണം, പാർടി പ്രാതിനിധ്യത്തിൽ മാറ്റം വരുത്തണം: ഡാൻ്റിസ് കൂനാനിക്കൽ . 

  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ആസൂത്രണ സമിതികൾ, കാർഷിക ഉപദേശകസമിതികൾ, ആശുപത്രി വികസന സമിതികൾ, ജല ശുചിത്വ സമിതികൾ എന്നിങ്ങനെയുള്ള സർക്കാരിൻ്റെ വ്യവസ്ഥാപിക സമിതികളിൽ അതാതു മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധരെ കക്ഷി രാഷ്ട്രീയത്തിനതീതമായി ഉൾപ്പെടുത്തണമെന്ന് കേരളാ സ്‌റ്റേറ്റ് ലിറ്ററസി മിഷൻ അതോറിറ്റിയുടെ മുൻ മെമ്പർ ഡാൻ്റീസ് കൂനാനിക്കൽ ആവശ്യപ്പെട്ടു. 


വിവിധ മേഖലകളിൽ വൈദഗ്‌ധ്യം തെളിയിച്ച റിട്ടയേഡ് ഉദ്യോഗസ്ഥരുടെ അറിവും കഴിവും നാടിൻ്റെ നന്മയ്ക്കായി ഉപയോഗിക്കാൻ സഹായിക്കുന്ന റിസ്സോഴ്സ് ബാങ്കുകൾ ഓരോ പഞ്ചായത്ത്, മുനിസിപ്പൽ തലങ്ങളിൽ രൂപീകരിക്കണമെന്നും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ മാനേജ്മെൻ്റിൻ്റെ (കില) എക്സ്റ്റൻഷൻ റിസ്സോഴ്‌സ് പേഴ്‌സൺ കൂടിയായ ഡാൻ്റിസ് കൂനാനിക്കൽ പറഞ്ഞു.


 കേന്ദ്ര, സംസ്ഥാന സർക്കാരുകളിലെ പാർടി പ്രതിനിധികൾക്കൊപ്പം  ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപന ഭരണസമിതികളിൽ പ്രാതിനിധ്യമുള്ള എല്ലാ പാർടികൾക്കും അതാതു സ്ഥലങ്ങളിലെ അനുബന്ധ സമിതികളിൽ പ്രാതിനിധ്യ അവസരം കൊടുക്കാനാകണമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments