പാലാ സാമൂഹ്യ വിരുദ്ധരുടെ പിടിയിൽ ..... പോലീസ് കണ്ണടയ്ക്കുന്നു എന്ന് ആരോപണം .... ആഭ്യന്തര മന്ത്രിയ്ക്കും ഡി.ജി. പി യ്ക്കും പരാതി നൽകുമെന്ന് പാലാ മഹാത്മാ ഗാന്ധി നാഷണൽ ഫൗണ്ടേഷൻ
പാലാ ടൗണിലും കൊട്ടാരമറ്റത്തും സമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമായി. ഇവർ തമ്മിൽ പോരടിക്കുന്നതും നാട്ടുകാർക്ക് തലവേദന സൃഷ്ടിക്കുന്നു.
കഴിഞ്ഞ ദിവസം കൊട്ടാരമറ്റത്ത് ഇക്കൂട്ടർ തമ്മിലുക്കായ ഏറ്റുമുട്ടലിൻ്റെ വീഡിയോ പുറത്തുവന്നു.
മേലുകാവ്മറ്റത്തുള്ള ഒരു സ്ത്രീയും കൂടെയുള്ളയാളും കൊട്ടാരമറ്റത്തുള്ള മറ്റൊരാളും തമ്മിൽ ഏറ്റുമുട്ടുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. രാവിലെ മറ്റു സ്ഥലങ്ങളിൽ നിന്നും എത്തി ഭിക്ഷ യാചിക്കലും പിന്നെ മോഷണവും നടത്തുന്ന ഇത്തരക്കാരുടെ പിടിയിലാണ് പാലാ നഗരം. ഇവർക്കെതിരെ നടപടിഇല്ലാതെ വന്നതോടെ കൂട്ടത്തോടെ ഇത്തരക്കാർ പാലായിലേക്ക് ചേക്കേറുകയാണ്.
ഊരും പേരും അറിയാത്ത നിരവധിയാളുകൾ ഇങ്ങനെ പാലായിൽ കറങ്ങി നടക്കുന്നുണ്ടെന്നാണ് വിവരം. പല കെട്ടിടങ്ങളുടെ ഇടനാഴികളിലും ഇരുട്ടു വീഴുന്ന ഇടങ്ങളിലും ഇത്തരക്കാർ തമ്പടിക്കുന്നു. ലൈറ്റുകൾ ഉണ്ടെങ്കിലും അത് തകർക്കുന്നതായും പരാതിയുണ്ട്. കൊട്ടാരമറ്റം പുതുമന ആർക്കോഡിൽ ഇങ്ങനെ കിടക്കുന്ന വ്യക്തി മലമൂത്ര വിസർജനം നടത്തി പ്രദേശമാകെ വൃത്തികേടാക്കുന്നതും പതിവാണ്.
വീഡിയോയിലെ അക്രമത്തിൽ പങ്കെടുത്ത സ്ത്രീ പാലാ ടൗൺ സ്റ്റാൻ്റിൽ മോഷണം നടത്തിയതായും പറയപ്പെടുന്നു.
പാലാ നഗരത്തിലാകെ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടമാണിപ്പോൾ. അധികൃതർ നടപടി എടുക്കാത്തതിനാൽ ഇക്കൂട്ടർക്കു വളമാകുകയാണ്. വഴിയിൽ അത്യാവശ്യത്തിനു നിർത്തുന്ന വാഹനത്തിനു പോലീസ് വാഹനത്തിലിരുന്നു പെറ്റിയടിക്കാൻ മിടുക്കു കാണിക്കുന്ന പോലീസ് ഇത്തരം പ്രശ്നങ്ങളിൽ ഇടപെടാറില്ലെന്ന പരാതിയും വ്യാപകമാണ്.
ഇത്തരം സാമൂഹ്യ വിരുദ്ധരുടെ ഇടയിൽ മറ്റു കുഴപ്പക്കാരും ഉൾപ്പെട്ടിട്ടുണ്ടോ എന്നു പോലും സംശയമുയർന്നിട്ടുണ്ട്. പോലീസ് കാര്യക്ഷമമായി ഇടപെട്ട് നടപടി സ്വീകരിക്കണമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ആവശ്യപ്പെട്ടു.
70 12 23 03 34

.jpeg)

.jpg)


0 Comments