പാലാ സെൻറ് തോമസ് കോളേജിൽ ഓപ്പറേഷൻ തൂഫാൻ - സംഘടിപ്പിച്ചു.
കേരള സർക്കാരിൻറെ ലഹരിവിരുദ്ധ ക്യാമ്പയിൻ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി
പാലാ സെൻറ് തോമസ് കോളേജിലെ എൻസിസി നേവി വിഭാഗവും All Terrain Off Road Rally vagamon നും സംയുക്തമായി അന്താരാഷ്ട്ര ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു
1987 ഡിസംബർ 7-ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ 42/112-ാം പ്രമേയത്തിലൂടെ, മയക്കുമരുന്ന് ദുരുപയോഗവും അനധികൃത കടത്തും ഇല്ലാത്ത ഒരു അന്താരാഷ്ട്ര സമൂഹം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടൊപ്പം
കേരളത്തിൽ ലഹരി വസ്തുക്കളുടെ ഉപയോഗവും അനധികൃത മയക്കുമരുന്നുകളുടെ വിപണനവും സമൂഹത്തിന് സൃഷ്ടിക്കുന്ന ഗുരുതരമായ പ്രശ്നങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിൽ വിപുലമായ ലഹരി വിരുദ്ധ ബോധവൽക്കരണ റാലി സംഘടിപ്പിച്ചത്.
കോളേജിലെ ഇംഗ്ലീഷ് വിഭാഗം പൂർവവിദ്യാർത്ഥിയും പൂഞ്ഞാർ നിയോജകമണ്ഡലം എം.എൽ.എയുമായ അഡ്വ. സെബാസ്റ്റ്യൻ എം ജെ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കുകയും ലഹരിമുക്ത സമൂഹനിർമാണത്തിനായുള്ള യുവജനങ്ങളുടെ ഉത്തരവാദിത്വം ഓർമ്മിച്ചിച്ചുകൊണ്ട് സന്ദേശം നൽ കു കയും ചെയ്തു.
പാലാ നഗരസഭ ചെയർപേഴ്സൺ മിസ്. ദിയ ബിനു പുളിക്കക്കണ്ടം ലഹരിവിരുദ്ധ ബോധവൽക്കരണ റാലി ഫ്ളാഗ് ഓഫ് ചെയ്തു.
കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ടോജി തോമസ് മുഖ്യപ്രഭാഷണം നിർവഹിച്ചു. വിദ്യാർത്ഥി സമൂഹം ലഹരിയുടെ അപകടങ്ങളെ തിരിച്ചറിഞ്ഞ് ആരോഗ്യകരവും മൂല്യാധിഷ്ഠിതവുമായ ജീവിതശൈലി സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു.
ലഹരി വിശുദ്ധ ബോധ വത്ക്കരണ പരിപാടികളിൽ കോളജിലെ അധ്യാപകരുടേയും അനധ്യാപകരുടെയും വിദ്യാർത്ഥികളുടേയും എൻ.സി.സി. കേഡറ്റുകളുടെയും All Terrain Off Road Rally vagamon അംഗങ്ങളുടെയും സജീവമായ പങ്കാളിത്തം ഏറെ ശ്രദ്ധേയമായി.
ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ
വിദ്യാർത്ഥികളിൽ ലഹരിക്കെതിരായ സാമൂഹിക പ്രതിബദ്ധതയും ജാഗ്രതയും വളർത്തുന്നതിന് പ്രചോദനമായി.
എൻസിസി നേവൽ വിഭാഗം സബ് ലെഫ്റ്റനൻ്റ് ഡോ.അനീഷ് സിറിയക് കെഡറ്റ് ക്യാപ്റ്റൻ ജയിൽ ടോമി മാരായ പെറ്റി ഓഫീസർ കേഡറ്റുമാരായ പി എം ബാസ് സ്റ്റ്യൻ, ജോൺ സജിഎൻസിസി കേഡറ്റ്സുമാരായ സരിത, ഡാലിയ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി
70 12 23 03 34

.jpg)


0 Comments