മാധ്യമപ്രവര്‍ത്തകനും ചരിത്രകാരനുമായ ഐ സമീല്‍ അന്തരിച്ചു....



മാധ്യമപ്രവര്‍ത്തകനും ചരിത്രകാരനുമായ ഐ സമീല്‍ അന്തരിച്ചു. ...49 വയസായിരുന്നു.

തായ്ലാന്‍ഡില്‍ വച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

മാധ്യമം ദിനപത്രത്തിന്റെ മലപ്പുറം ബ്യൂറോ ചീഫായിരുന്ന സമീല്‍, മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു.

ജൂൺ 4 നാണ് സമീല്‍ ടൂര്‍ മാനേജരായി തായ്ലാന്‍ഡില്‍ എത്തുന്നത്.

ഇന്ന് രാവിലെ പുറത്ത് പോകാന്‍ തയ്യാറെടുക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. 

തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments