തൃശ്ശൂരിൽ ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണ്ണവും പണവും കവർന്നു


തൃശ്ശൂരിൽ  ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണ്ണവും പണവും കവർന്നു

 മുല്ലക്കരയിൽ ഗൃഹനാഥനെ വീട്ടിനുള്ളിൽ കെട്ടിയിട്ട് നാൽപ്പത്തിയഞ്ച് പവൻ സ്വർണ്ണവും അമ്പതിനായിരം രൂപയും കവർന്നു. മുല്ലക്കര ചെറുവാറ വീട്ടിൽ സോമശേഖരന്റെ വീടായ കുപ്പടിത്തറയിലാണ് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ നാടകീയമായ വൻ കവർച്ച നടന്നത്. വീടിന് പുറകുവശത്തെ ഗ്രില്ല് കുത്തിത്തുറന്ന് അകത്തുകടന്ന മൂന്നംഗസംഘമാണ് കവർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്. ഹിന്ദി സംസാരിക്കുന്ന മൂന്ന് പേരാണ് അകത്തുകടന്നതെന്ന് വീട്ടുടമസ്ഥൻ വ്യക്തമാക്കി.


അകത്തുകടന്ന ഉടൻ തന്നെ മോഷ്ടാക്കൾ സോമശേഖരനെ കിടപ്പുമുറിയിൽ ബലമായി കെട്ടിയിടുകയായിരുന്നു. തുടർന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന നാൽപ്പത്തിയഞ്ച് പവനോളം വരുന്ന സ്വർണ്ണാഭരണങ്ങളും അമ്പതിനായിരം രൂപയും ഇവർ പൂർണ്ണമായി കവർന്നു. 


കള്ളന്മാർ സാധനങ്ങളുമായി സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടതിന് പിന്നാലെ സ്വയം കെട്ടഴിച്ചുമാറ്റി പുറത്തേക്ക് ഓടിവന്ന സോമശേഖരൻ നാട്ടുകാരെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. 


ഉടൻ തന്നെ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. സംഭവമറിഞ്ഞ് പൊലീസും പ്രത്യേക ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments