ഓപ്പറേഷൻ തൂഫാൻ പൂഞ്ഞാർ നിയോജക മണ്ഡലം ഉദ്ഘാടനവും പൊതു സമ്മേളനവും നടത്തി



ഓപ്പറേഷൻ തൂഫാൻ പൂഞ്ഞാർ നിയോജക മണ്ഡലം ഉദ്ഘാടനവും പൊതു സമ്മേളനവും നടത്തി

 ഓപ്പറേഷൻ തൂഫാൻ പൂഞ്ഞാർ നിയോജകമണ്ഡലം തല ഉദ്ഘാടനം ഇന്ന് രാവിലെ പത്തുമണിക്ക് ഈരാറ്റുപേട്ട ബർക്കത്ത് ഓഡിറ്റോറിയത്തിൽ   പൂഞ്ഞാർ എംഎൽഎ  സെബാസ്റ്റ്യൻ എം ജെ ഉദ്ഘാടനം ചെയ്തു.
ഈരാറ്റുപേട്ട നഗരസഭ ചെയർമാൻ  വി.പി നാസർ അധ്യക്ഷത വഹിച്ച മീറ്റിംഗിൽ കോട്ടയം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി .കെ സാബു സ്വാഗതം പറഞ്ഞു.

പാലാ ആർ ഡി ഒ  ഷാഹിന രാമകൃഷ്ണൻ പൊതുജന സദസ്സിൽ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വിജയകുമാർ ലഹരിവിരുദ്ധ സന്ദേശം നൽകി .


ഈരാറ്റുപേട്ട എസ് എച്ച് ഒ ബി എസ് ശ്രീജിത്ത് യോഗത്തിന് നന്ദി അർപ്പിച്ചു . പൂഞ്ഞാർ നിയോജകമണ്ഡലത്തിലെഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ പരിധിയിലെപഞ്ചായത്ത് പ്രസിഡന്റുമാരായ  ആശാ റിജു തലനാട് പഞ്ചായത്ത് , മിനർവ മോഹൻ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡണ്ട് , ജോമി ബെന്നി തലപ്പലം പഞ്ചായത്ത് പ്രസിഡൻറ്,  അംബിക എംഎസ് തീക്കോയി പഞ്ചായത്ത് പ്രസിഡൻറ് , സെമിനാമ കെ ബി മൂന്നിലവ് പഞ്ചായത്ത് പ്രസിഡണ്ട് ,  സുബ്രഹ്മണ്യൻ പുത്തൻ കൈപ്പുഴ പൂഞ്ഞാർ  പഞ്ചായത്ത് പ്രസിഡണ്ട്, എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു.


ഓപ്പറേഷൻ തൂഫാൻ എന്ന ഈ കർമ്മ പരിപാടിയുടെ വിജയത്തിനായി ഈരാറ്റുപേട്ടയിലും പരിസരപ്രദേശങ്ങളിലും ഉള്ള മുഴുവൻ സ്കൂളുകളിലെയും  അധ്യാപകരും ,കുട്ടികളും  , രക്ഷിതാക്കളും എൻസിസി , എൻഎസ്എസ്,  എസ് പി സി , സ്കൗട്ട് & ഗൈഡ്സ് കുട്ടികളും. വിവിധ രാഷ്ട്രീയ ... സാമുദായിക ... സന്നദ്ധ .... സംഘടന അംഗങ്ങളും . ജനമൈത്രി പോലീസ് ജനസമിതി അംഗങ്ങൾ സർക്കാർ പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരും ,എക്സൈസ് ഡിപ്പാർട്ട്മെൻറ് ജീവനക്കാരും പിഎംസി ഹോസ്പിറ്റൽ,സൺറൈസ് ഹോസ്പിറ്റൽ എന്നീ ആശുപത്രികളും ടീം എമർജൻസി ,ടീം നന്മ കൂട്ടം,ടീം റെസ്ക്യൂ ഫോഴ്സ്,വാക്കേഴ്സ് ക്ലബ്ബ് ,ഭൂമിക  പൂഞ്ഞാർ,സ്പോർട്സ് അക്കാദമി,റോട്ടറി ക്ലബ്ബ് , ലയൺസ് ക്ലബ്ബ് , എംഇഎസ് മീനച്ചിൽ താലൂക്ക് എന്നീ സംഘടനാ അംഗങ്ങൾ. ഉൾപ്പെടെ 800 ഓളം ആൾക്കാർ ഓപ്പറേഷൻ തൂഫാൻ എന്ന പ്രോഗ്രാമിൽ പങ്കെടുത്തു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments