മീനച്ചിൽ താലൂക്ക് എൻ. എസ് . എസ്. യൂണിയൻ പഠനോപകരണ വിതരണം നടത്തി
മീനച്ചിൽ താലൂക്ക് NSS യൂണിയൻ്റെ നേതൃത്വത്തിൽ പഠനോപകരണ വിതരണം ബഹു യൂണിയൻ ചെയർമാൻ ശ്രീ മനോജ് ബി നായർ ഉദ്ഘാടനം ചെയ്ത് നിർവഹിച്ചു .മീനച്ചിൽ NSS യൂണിയൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു പ്രോഗ്രാം സംഘടിപ്പിക്കുന്നത് എന്നും ഇനി തുടർന്നുള്ള വർഷങ്ങളിൽ വളരെ വിപുലമായി ഈ പരിപാടി സംഘടിപ്പിക്കുമെന്നും ഉദ്ഘാടന വേളയിൽ അദ്ദേഹം സംസാരിച്ചു യൂണിയനിലെ 105 കരയോഗങ്ങളെയും പങ്കെടുപ്പിച്ച് ഒരു കരയോഗത്തിലെ അഞ്ച് കുട്ടികൾക്ക് വീതമാണ് പഠനോപകരണ വിതരണം ചെയ്തത്.
യോഗത്തിൽ യൂണിയൻ ഭരണസമിതി അംഗങ്ങളായ പി രാധാകൃഷ്ണൻ, രാജേഷ് വി ,സതീഷ് കല്ലക്കുളം, സോമനാഥൻ നായർ അക്ഷയ , എൻ ഗിരീഷ് കുമാർ , വനിത യൂണിയൻ വൈസ് പ്രസിഡൻ്റ് ജഗദമ്മ ശശിധരൻ , സെക്രട്ടറി, ചിത്രലേഖ വിനോദ് , ജോ സെക്രട്ടറി ബീന വിശ്വനാഥ് ഖജാൻജി അനു എസ് നായർ ,രേണു ബി , ലത ദിലീപ്, MSSS കോർഡിനേറ്റർ ഗീത രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി യോഗത്തിൽ യൂണിയൻ സെക്രട്ടറി കെ എൻ സുരേഷ് കുമാർ സ്വാഗതവും , വനിത യൂണിയൻ പ്രസിഡൻ്റ് സിന്ധു ബി നായർ ആശംസയും യൂണിയൻ ഇൻസ്പെക്ടർ കെ എ അഖിൽ കുമാർ കൃതഞ്ജതയും അർപ്പിച്ച് സംസാരിച്ചു.
70 12 23 03 34
.jpg)


0 Comments