പാലാ ജനറൽ ആശുപത്രി മാനേജ്മെൻ്റ് കമ്മറ്റി കേരളാ കോൺഗ്രസ് എം പ്രതിനിധിയെ നിയമിച്ചത് പാർട്ടിയുടെ ഏകകണ്ഠമായ തീരുമാനപ്രകാരമെന്ന് പ്രൊഫസർ ലോപ്പസ് മാത്യു .... ഇക്കാര്യത്തിൽ കുത്തിത്തിരിപ്പുണ്ടാക്കാൻ ആരും നോക്കേണ്ടന്നും ജില്ലാ പ്രസിഡൻ്റ്


പാലാ ജനറൽ ആശുപത്രി മാനേജ്മെൻ്റ് കമ്മറ്റി
കേരളാ കോൺഗ്രസ് എം പ്രതിനിധിയെ നിയമിച്ചത് പാർട്ടിയുടെ ഏകകണ്ഠമായ തീരുമാനപ്രകാരമെന്ന്   പ്രൊഫസർ ലോപ്പസ് മാത്യു .... ഇക്കാര്യത്തിൽ കുത്തിത്തിരിപ്പുണ്ടാക്കാൻ ആരും നോക്കേണ്ടന്നും ജില്ലാ പ്രസിഡൻ്റ്


കേരളാ കോൺഗ്രസ് എം പാർട്ടിയുടെ  ടൗൺ മണ്ഡലം പ്രസിഡൻ്റ് ബിജു പാലുപ്പടവൻ്റെ ശുപർശയുടെ അടിസ്ഥാനത്തിലാണ് കേരളാ കോൺഗ്രസ് എം പാർട്ടി ചെയർമാൻ  ജോസ്.കെ.മാണി എം.പിയുടെ അനുമതിയോടെ ജില്ലാ പ്രസിഡൻ്റ്  എന്ന നിലയിൽ  4 മാസം മുമ്പ് താൻ   പാലാ നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകിയതെന്ന് പ്രൊഫ. ലോപ്പസ് മാത്യു ചൂണ്ടിക്കാട്ടി . 


എന്നാൽ നാളിതുവരെ നിയമിക്കാത്തതിനാൽ കഴിഞ്ഞ ദിവസം വീണ്ടും കത്ത് നൽകിയിരുന്നു. കേരളാ കോൺഗ്രസ് എം അംഗീകൃത രാഷ്ട്രിയ പാർട്ടിയായതിനാലും കൗൺസിലിൽ 10 അംഗങ്ങൾ ഉള്ളതിനാലും നിയമപരമായി അംഗമാകാൻ കേരളാ കോൺഗ്രസ് എം ന് അർഹതയുണ്ട്.

വസ്തുത ഇതായിരിക്കെ  തങ്ങളിൽ അനെക്യം ഉണ്ടന്ന് വരുത്തി തീർക്കാൻ ആരും ശ്രമിക്കണ്ടായെന്നും ബിജു പാലുപ്പടവൻ മറ്റാരുടെയും പേര് നിർദ്ദേശിച്ചിട്ടില്ലന്നും പ്രൊഫസർ ലോപ്പസ് മാത്യു പ്രസ്താവനയിൽ പറഞ്ഞു





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments