താ​ൻ ക​ണ്ടി​ട്ടു​ള്ള​തി​ൽ ഏ​റ്റ​വും ഫ്ലെ​ക്സി​ബി​ളാ​യ ന​ട​നാണ് മമ്മൂട്ടി.. ഒ​രു അ​ഭി​നേ​താ​വ് എ​ന്ന നി​ല​യി​ൽ ശ​രീ​ര​ഭാ​ഷ കൊ​ണ്ടും ഭാ​വ​ങ്ങ​ൾ കൊ​ണ്ടും വ​ള​രെ വേ​ഗ​ത്തി​ൽ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലേ​ക്ക് മാ​റാ​ൻ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ക്കു​ന്നു​: പൃ​ഥ്വി​രാ​ജ്


ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ പൂ​ർ​ണ​ത​യ്ക്കു വേ​ണ്ടി ഏ​ത​റ്റം വ​രെ പോ​കാ​നും മ​ടി​യി​ല്ലാ​ത്തവരാണ് മമ്മൂട്ടിയും പൃഥ്വിരാജും. ഇരുവ​രും ത​മ്മി​ലു​ള്ള പ​ര​സ്പ​ര ബ​ഹു​മാ​ന​വും സൗ​ഹൃ​ദ​വും പ​ല​പ്പോ​ഴും വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​നേ​ടാ​റു​ണ്ട്.ഇ​പ്പോ​ഴി​താ താ​ൻ ക​ണ്ടി​ട്ടു​ള്ള​തി​ൽ ഏ​റ്റ​വും ഫ്ലെ​ക്സി​ബി​ളാ​യ ന​ട​ൻ മ​മ്മൂ​ട്ടി​യാ​ണെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് പൃ​ഥ്വി​രാ​ജ്.ലാ​ലേ​ട്ട​ന്‍റെ​യും മ​മ്മൂ​ക്ക​യു​ടെ​യും പേ​ര് പ​റ​ഞ്ഞാ​ൽ ക​യ്യ​ടി കി​ട്ടും എ​ന്നു​ള്ള​ത് കൊ​ണ്ട​ല്ല താ​ൻ ഇ​ത് പ​റ​യു​ന്ന​തെ​ന്ന് പൃ​ഥ്വി​രാ​ജ് വ്യ​ക്ത​മാ​ക്കി.മ​മ്മൂ​ക്ക​യെ ഏ​ത് ക​ഥാ​പാ​ത്ര​മാ​യി ക​ണ്ടാ​ലും അ​ദ്ദേ​ഹം അ​തു​ത​ന്നെ​യാ​യി മാ​റി​യി​ട്ടു​ണ്ടെ​ന്ന തോ​ന്ന​ൽ പ്രേ​ക്ഷ​ക​രി​ൽ ഉ​ണ്ടാ​ക്കാ​റു​ണ്ട്.

 ‘അ​മ​രം’ സി​നി​മ​യി​ലെ അ​ച്ചൂ​ട്ടി​യാ​യി കാ​ണു​മ്പോ​ൾ അ​ദ്ദേ​ഹം ഒ​രു യ​ഥാ​ർ​ഥ മു​ക്കു​വ​നാ​ണെ​ന്ന് തോ​ന്നും. എന്നാ​ൽ ‘ദി ​കിം​ഗ്’ സി​നി​മ​യി​ൽ ക​ള​ക്ട​റാ​യി​ട്ടാ​ണ് കാ​ണു​ന്ന​തെ​ങ്കി​ൽ അ​തും അ​ത്ര​ത്തോ​ളം വി​ശ്വ​സ​നീ​യ​മാ​കും. ആ ​രീ​തി​യി​ൽ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലേ​ക്ക് പൂ​ർ​ണ​മാ​യും ല​യി​ച്ചു​പോ​കാ​ൻ ക​ഴി​യു​ന്ന ന​ട​നാ​ണ് അ​ദ്ദേ​ഹം. ഒ​രു അ​ഭി​നേ​താ​വ് എ​ന്ന നി​ല​യി​ൽ ശ​രീ​ര​ഭാ​ഷ കൊ​ണ്ടും ഭാ​വ​ങ്ങ​ൾ കൊ​ണ്ടും വ​ള​രെ വേ​ഗ​ത്തി​ൽ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലേ​ക്ക് മാ​റാ​ൻ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ക്കു​ന്നു​ണ്ടെ​ന്നും, ത​ന്നെ ഏ​റെ പ്ര​ചോ​ദി​പ്പി​ച്ചി​ട്ടു​ള്ള കാ​ര്യം ഇ​താ​ണെ​ന്നും പൃ​ഥ്വി​രാ​ജ് കൂ​ട്ടി​ച്ചേ​ർ​ത്തു.


അ​തേ​സ​മ​യം പൃ​ഥ്വി​രാ​ജിന്‍റെ പു​തി​യ ചി​ത്ര​മാ​യ 'ഖ​ലീ​ഫ'​യ്ക്ക് വേ​ണ്ടി​യു​ള്ള താ​ര​ത്തി​ന്‍റെ വ​മ്പ​ൻ മേ​ക്കോ​വ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​തി​ന​കം വ​ലി​യ ത​രം​ഗ​മാ​യി മാ​റി​യി​ട്ടു​ണ്ട്. ന​ടന്‍റെ ഇരുപതുകളിലെ ലു​ക്കി​ലേ​ക്കു​ള്ള തി​രി​ച്ചു​പോ​ക്കാ​ണി​തെ​ന്നാ​ണ് ആ​രാ​ധ​ക​ർ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ഇ​തി​നു​പു​റ​മെ, റോ​ഷാ​ക്കി​ന് ശേ​ഷം നി​സാം ബ​ഷീ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന പൃ​ഥ്വി​രാ​ജ് ചി​ത്രം 'ഐ ​നോ​ബ​ഡി' റി​ലീ​സി​ന് ഒ​രു​ങ്ങു​ക​യാ​ണ്. ഒ​രു ബാ​ങ്ക് മോ​ഷ​ണ​ത്തെ ചു​റ്റി​പ്പ​റ്റി ന​ട​ക്കു​ന്ന ചിത്ര​മാ​ണി​തെ​ന്നാ​ണ് ടീ​സ​ർ ന​ൽ​കു​ന്ന സൂ​ച​ന. കി​ടി​ല​ൻ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളാ​ൽ സ​മ്പ​ന്ന​മാ​യ ചി​ത്രം ജൂ​ലൈ 9-ന് ​ആ​ഗോ​ള​ത​ല​ത്തി​ൽ തി​യേ​റ്റ​റു​ക​ളി​ലെ​ത്തും. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments