ശബരി റെയിൽവേ സ്ഥലമെടുപ്പിന് തടസങ്ങൾ നീക്കും-മുഖ്യമന്ത്രി
ശബരി റെയിൽവേ പദ്ധതിയ്ക്ക് സ്ഥലമെടുപ്പ് ഓഫീസുകളുടെ പ്രവർത്തനമാരംഭിക്കണമെന്നും സ്ഥലവില വേഗത്തിൽ വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് ശബരി റെയിൽവേ സ്ഥലമുടകളുടെ അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രി വി ഡി സതീശന് നിവേദനം നൽകി.
പദ്ധതി നിർമ്മിക്കാൻ കല്ലിട്ട് തിരിച്ചു 28 വർഷമായിട്ടും സ്ഥലവില ലഭ്യമാക്കാത്തതും കല്ലിട്ട സ്ഥലത്തിന് ബാങ്ക് വായ്‌പ ലഭിക്കാത്തതും സ്ഥല വില്പന നടത്താൻ കഴിയാത്തതും ഉടമകൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിപ്പെടുത്തി.
ആവശ്യമായ ഫണ്ട് അനുവദിച്ചു എത്രയും വേഗത്തിൽ ശബരി റെയിൽവേ പദ്ധതി നടപ്പാക്കുമെന്നും സ്ഥലമെടുപ്പിന് തടസങ്ങൾ ഇല്ലെന്നും മുഖ്യമന്ത്രി സ്ഥലമുടമകൾക്ക് ഉറപ്പ് നൽകി.
അസോസിയേഷൻ ഭാരവാഹികളായ അനീഷ് കുമാർ, വിശ്വനാഥൻ നായർ, സലീം നെടുങ്ങാട്ടുകൂടി, സീന ബെന്നി, റെജി സുനിൽകുമാർ, സുൾഫി കാഞ്ഞിരക്കോട്, മുഹമ്മദ് കുഞ്ഞ് കുറുപ്പാലി എന്നിവർ ചേർന്നാണ് മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകിയത്.
70 12 23 03 34





0 Comments