പാലാ നഗരസഭയിലെ അഭിപ്രായ ഭിന്നത..... ഇടഞ്ഞുനിൽക്കുന്ന കോൺഗ്രസ് കൗൺസിലർമാരുമായി യുഡിഎഫ് നേതാക്കളും കോൺഗ്രസ് നേതാക്കളും നടത്തിയ ചർച്ച വഴിമുട്ടി.....
ഇനിയങ്ങോട്ട് ചർച്ചയില്ല ബാക്കി കാര്യങ്ങൾ വരുന്നിടത്ത് വച്ച് കാണാം എന്നുള്ള നിലപാടിലാണ് നേതാക്കൾ ..... കാര്യങ്ങൾ വിശദീകരിക്കാൻ കോൺഗ്രസ് നേതാക്കൾ ഇന്ന് വൈകിട്ട് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.
നഗരസഭയിൽ ഒരു അവിശ്വാസപ്രമേയ വിഷയം വന്നാൽ കൗൺസിലർമാർക്ക് വിപ്പ് നൽകാനാണ് നീക്കം. അതു പാലിക്കാത്ത പക്ഷം അവരെ അയോഗ്യരാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും സൂചനയുണ്ട്. ഇത് സംബന്ധിച്ച് കോൺഗ്രസ് നേതാക്കളായ അഡ്വ. ബിജു പുന്നത്താനം പ്രൊഫ . സതീഷ് ചൊള്ളാനി എൻ. സുരേഷ് എന്നിവരാണ് മാധ്യമങ്ങളെ കാണുന്നത് .
വൈസ് ചെയർമാൻ സ്ഥാനം കോൺഗ്രസ്സിനു വിട്ടു കൊടുക്കാം, കൊട്ടാര മറ്റത്തെ ഓട്ടോ സ്റ്റാൻഡ് വിഷയത്തിൽ പരിഹാരമുണ്ടാക്കാം തുടങ്ങി യു.ഡി . നേതാക്കൾ മുന്നോട്ടു വെച്ച ആവശ്യങ്ങളെല്ലാം സ്വതന്ത്ര മുന്നണി നേതൃത്വം അംഗീകരിച്ചെങ്കിലും ഇനിയും സ്വതന്ത്ര മുന്നണിയുമായി ചേർന്ന് മുന്നോട്ടു പോകാനില്ലെന്ന നിലപാടിൽ കോൺഗ്രസ്സ് കൗൺസിലർമാർ , പ്രത്യേകിച്ച് രണ്ടു കൗൺസിലർമാർ ഉറച്ച നിലപാട് സ്വീകരിക്കുകയായിരുന്നു .
70 12 23 03 34
.jpg)


0 Comments