കഞ്ചാവ് കേസിൽ ജാമ്യത്തിൽ ഇറങ്ങി വീണ്ടും കഞ്ചാവ് കച്ചവടം , പ്രതിയെ ഓടിച്ചിട്ട് പിടികൂടി കോതമംഗലം എക്സൈസ് റേഞ്ച് ടീം.



കഞ്ചാവ് കേസിൽ ജാമ്യത്തിൽ ഇറങ്ങി വീണ്ടും കഞ്ചാവ് കച്ചവടം , പ്രതിയെ ഓടിച്ചിട്ട് പിടികൂടി കോതമംഗലം എക്സൈസ് റേഞ്ച് ടീം.

 കോതമംഗലം എക്സൈസ് റേഞ്ച്  പാർട്ടി സ്ട്രൈകിങ് ഫോഴ്സ് ഡ്യൂട്ടി യുടെ ഭാഗമായി,എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിൽ 3/6/26തിയതി നടത്തിയ,  രാത്രി കാല പട്രോളിങ്ങിനിടയിൽ  കഞ്ചാവ് വില്പന നടത്തിവന്നിരുന്ന  പശ്ചിമബംഗാൾ, മുർഷിദ ബാദ് സ്വദേശി MD അലോം sk, എന്നായാൾ വില്പനക്ക് സൂക്ഷിച്ച  കഞ്ചാവുമായി  അറസ്റ്റിലായി. 


എക്സൈസ് ടീമിനെ കണ്ട്  കഞ്ചാവുമായി ഓടിയ പ്രതിയെ  എക്സൈസ് ഉദ്യോഗസ്ഥർ പിന്നാലെ പിടികൂടിയുകയായിരുന്നു.
25gm കഞ്ചാവ് കൈവശം വച്ച് വിൽപ്പന നടത്തിയതിന് കഴിഞ്ഞ മാസം മെയ്‌ 15ന്ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം  വീണ്ടും കഞ്ചാവ് കച്ചവടംനടത്തി വരവെയാണ്  ഇന്നലെ 10 ഗ്രാം കഞ്ചാവുമായി വീണ്ടും പിടിയിലായകുന്നത്.


എക്‌സൈസ് ഇൻസ്‌പെക്ടർ ഫിലിപ്പ് തോമസ്,
അസി: എക്സൈസ് ഇൻസ്പെക്ടർ സിദ്ദിഖ്, പ്രിവന്റി ഓഫീസർ റസാക്ക്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ബിൻസാർ എന്നിവർ പട്രോളിങ് ടീമിൽ ഉണ്ടായിരുന്നു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments