പാതാമ്പുഴ പബ്ലിക് ലൈബ്രറിയുടെ സുവർണ്ണ ജൂബിലി പ്രവേശക സമ്മേളനം അഡ്വ. സെബാസ്റ്റ്യൻ എം.ജെ. എം. എൽ. എ ഉത്ഘാടനം ചെയ്തു.
എം.ജി. യൂണിവേഴ്സിറ്റി ഒൻപതാം റാങ്ക് ജേതാവിനും, എസ്. എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയവർക്ക് മൊമെൻ്റോകളും വിജയികൾക്ക് സമ്മാനങ്ങളും ചടങ്ങിൽ കൈമാറി. സുവർണ്ണ ജൂബിലി ലോഗോ എം.എൽ.എ. പ്രകാശനം ചെയ്തു. ലൈബ്രറി പ്രസിഡൻ്റ് എ.കെ. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.
ലൈബ്രറി യുവത റോഡിൻ റിവർ യൂത്ത് ക്ലബ്ബിൻ്റെ ഉത്ഘാടനം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡൻ്റ് മിനർവ്വ മോഹൻ നിർവ്വഹിച്ചു. സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് നടപ്പാക്കുന്ന ലൈബ്രറി അംഗത്വ രജിസ്റ്റർ ക്രമപ്പെടുത്തൽ, പുതിയഅംഗത്വ കാമ്പയിൻ എന്നിവ കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു സെബാസ്റ്യൻ ഉത്ഘാടനം ചെയ്തു.
വിജയികൾക്കുള്ള സമ്മാനപൊതികൾ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബീനാ മധുമോൻ വിതരണം ചെയ്തു. നോട്ട് ബുക്കുകളുടെ ആദ്യ വിതരണം മലയിഞ്ചിപ്പാറ സെൻ്റ് ജോസഫ്സ് യു.പി. സ്കൂൾ മാനേജർ ഫാ. തോമസ് ഓലിയ്ക്കൽ പുത്തൻപുര നിർവ്വഹിച്ചു. ദേശീയ വായന ദിനത്തിന് മുന്നോടിയായി യുവജനങ്ങൾക്ക് വേണ്ടി നടപ്പാക്കുന്ന വായന മത്സരം ഡോ. റോയി തോമസ് അവതരിപ്പിച്ചു.
ഗ്രാമപഞ്ചായത്തംഗങ്ങളായ മിനിമോൾ ബിജു, പ്രമോദ് എം.പി., ലൈബ്രറി സെക്രട്ടറി എബി പൂണ്ടിക്കുളം, റെജി ഷാജി, റോഡിൻ റിവർ യൂത്ത് ക്ലബ്ബ് പ്രസിഡൻ്റ് ക്രിസ്റ്റോ റ്റോം ജോസ്, എ.എഫ്. സി. ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബ് സെക്രട്ടറി അമൽ ടി രാജ് എന്നിവർ പ്രസംഗിച്ചു.
70 12 23 03 34


.jpg)


0 Comments