ലഹരിയുടെ പ്രത്യാഘാതം ഭയാനകമാണ്:ജോസ് കെ. മാണി എം.പി.......ലഹരിവിരുദ്ധ ത്രൈമാസാചരണ പരിപാടികള്‍ക്ക് തുടക്കമായി



ലഹരിയുടെ പ്രത്യാഘാതം ഭയാനകമാണ്:ജോസ് കെ. മാണി എം.പി.......ലഹരിവിരുദ്ധ ത്രൈമാസാചരണ പരിപാടികള്‍ക്ക് തുടക്കമായി

ലഹരിയുടെ പ്രത്യാഘാതം ഭയാനകമാണെന്നും ഗുരുതരമായ ഈ സാഹചര്യങ്ങളില്‍ നിന്നും നമ്മുടെ തലമുറ അകലം പാലിക്കണമെന്നും ജോസ് കെ. മാണി എം.പി. ആഗോള ലഹരിവിരുദ്ധ ദിനമായ ജൂണ്‍ 26 ന് മുന്നോടിയായി പാലാ രൂപതാ കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ ത്രൈമാസാചരണ പരിപാടികളുടെ ഉദ്ഘാടനം പാലാ ചാവറ സി.എം.ഐ. പബ്ലിക് സ്‌കൂളില്‍ നിര്‍വ്വഹിക്കുകയായിരുന്നു ജോസ്. കെ. മാണി.


ജീവിതത്തിന്റെ സമസ്ത മേഖലകളും തകര്‍ന്നടിയുകയാണ് ലഹരിയുടെ രംഗപ്രവേശത്തിലൂടെ. നമ്മുടെ തലച്ചോറിനെ നശിപ്പിച്ച് ഉപയോഗശൂന്യമാക്കി സമനില തെറ്റിച്ച് സുഹൃത്തുക്കളെന്നോ വീട്ടുകാരെന്നോ തിരിച്ചറിവ് നഷ്ടപ്പെട്ട് അരുംകൊല ചെയ്യുന്ന സ്ഥിതിവിശേഷത്തിലേക്ക് ലഹരി കൊണ്ടുചെന്നെത്തിക്കുകയാണ്. മാരക ലഹരിയിലെത്തിയാല്‍ തിരിച്ചുപോക്ക് അസാധ്യമാണ്. ജീവിതം നമ്മുടെയാണ്, പരീക്ഷിക്കാന്‍ പാടില്ലായെന്നുള്ള ഉറച്ച തീരുമാനമാണ് മനുഷ്യ സമൂഹം സ്വീകരിക്കേണ്ടതെന്നും ജോസ് കെ. മാണി പറഞ്ഞു.


യുദ്ധത്തേക്കാളും അണുവായുധത്തേക്കാളും ഭയാനകമാണ് മാരക ലഹരിയെന്ന് സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത കോട്ടയം ജില്ലാ പോലീസ് ചീഫ് കെ.എം. സാബു മാത്യു ഐ.പി.എസ്. അപകടകരമായ ലഹരി പൊതുസമൂഹത്തെ ഒന്നാകെ തകര്‍ത്തുകളയുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയിലൂടെ ശക്തമായ തടയലുകളും, ബോധവല്‍ക്കരണങ്ങളുമായി കേരളാ പോലീസ് മുന്നോട്ട് പോവുകയാണ്. ഇളംതലമുറ ലഹരിക്കെതിരെ ശക്തരായ വക്താക്കളായി മാറണമെന്നും  പൊലീസ് ചീഫ് ആവശ്യപ്പെട്ടു.


കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്‍ സംസ്ഥാന സെക്രട്ടറിയും രൂപതാ പ്രസിഡന്റുമായ പ്രസാദ് കുരുവിള അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ പോലീസ് ചീഫ് കെ.എം. സാബു മാത്യു ഐ.പി.എസ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വികാരി ജനറാള്‍ റവ. ഫാ. സെബാസ്റ്റ്യന്‍ വേത്താനത്ത്, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടം, പ്രിന്‍സിപ്പല്‍ റവ. ഫാ. സാബു കൂടപ്പാട്ട് സി.എം.ഐ., കോട്ടയം റീജണല്‍ ഡയറക്ടര്‍ റവ. ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, സാബു എബ്രാഹം ആന്റണി മാത്യു, ജോസ് കവിയില്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇന്ന് മുതല്‍ (25.06.2026 വ്യാഴം) വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോളനികള്‍, തൊഴില്‍ മേഖലകള്‍ എന്നിവിടങ്ങളിലൂടെ ലഹരിവിരുദ്ധ പ്രതിജ്ഞ, സന്ദേശം, കോര്‍ണര്‍ യോഗങ്ങള്‍, പൊതുയോഗങ്ങള്‍ എന്നിവ സംഘടിപ്പിക്കും. പ്രസംഗം-ഉപന്യാസം-ചിത്രരചന മത്സരങ്ങളും മൂന്ന് മാസം നീണ്ടുനില്ക്കുന്ന പരിപാടികളില്‍പെടുന്നു.

ഇന്ന് രാവിലെ (25.06.2026 വ്യാഴം) 9 ന് ഭരണങ്ങാനം സെന്റ് മേരീസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലും ഉച്ചകഴിഞ്ഞ് 2.25ന് പ്ലാശനാല്‍ സെന്റ് ആന്റണീസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലും ലഹരി വിരുദ്ധ പരിപാടികള്‍ നടക്കും.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments