ലഹരിക്കെതിരെ ‘ദി നാര്‍ക്കോ ഹണ്ട്’: തൊടുപുഴയില്‍ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

 

ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ തൊടുപുഴ ടൗണ്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ‘ഓപ്പറേഷന്‍ ദി നാര്‍ക്കോ ഹണ്ട്’ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു. തൊടുപുഴ ഡിവൈഎസ്പി ബൈജു പി.എം പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. 


ചടങ്ങില്‍ യൂണിറ്റ് പ്രസിഡന്റ് ജോസ് ആലപ്പാട്ട് എവര്‍ഷൈന്‍ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് പി.എ സലിംകുട്ടി ലഹരിവിരുദ്ധ സന്ദേശം നല്‍കിയ ചടങ്ങില്‍, അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സുനില്‍ കളര്‍ഗേറ്റ് സദസ്സിന് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് നടന്ന ബോധവല്‍ക്കരണ ക്ലാസിന് ‘പ്രത്യാശ’യിലെ പ്രിന്‍സ് കളപ്പുര, സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് ബിജു വി.എ. എന്നിവര്‍ നേതൃത്വം നല്‍കി. 


സംസ്ഥാന കമ്മിറ്റി അംഗം ടി.ജി. ഷാജി, മേഖല പ്രസിഡന്റ് അലി പെരുന്നിലം, യൂണിറ്റ് നിരീക്ഷകന്‍ ജോതിഷ് കുമാര്‍, മേഖല സെക്രട്ടറി ആസാദ് പി.എച്ച്, ജില്ലാ കമ്മിറ്റി അംഗം ഫ്രാന്‍സിസ് മാത്യു, കോ-ഓര്‍ഡിനേറ്റര്‍ യൂനസ് കെ.ഇ എന്നിവര്‍ പ്രസംഗിച്ചു. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments