മണക്കാട് കുന്നത്തുപാറ മാന്ത്രക്കുളത്തില്‍ വീണ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു


 തൊടുപുഴ മണക്കാട് കുന്നത്തുപാറ മാന്ത്രക്കുളത്തില്‍ വീണ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. ചുങ്കം വാഴക്കാലയില്‍ കോലാനി ജോസ്‌ലി തോമസിന്റെ മകന്‍ ജോയല്‍ ജോസ്‌ലി (17) ആണ് മരിച്ചത്. മുതലക്കോടം സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. ചൊവ്വാഴ്ച വൈകിട്ട് 5.15 ഓടെയായിരുന്നു അപകടം. 
സുഹൃത്തുക്കളോടൊപ്പം മാന്ത്രക്കുളം കാണാനെത്തിയ ജോയല്‍, കാല്‍ കഴുകാന്‍ ശ്രമിക്കുന്നതിനിടെ കുളത്തിലേക്ക് വഴുതിവീഴുകയായിരുന്നുവെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ആര്‍. ഹരി പറഞ്ഞു. കൂടെയുണ്ടായിരുന്നവരും നാട്ടുകാരും ഉടന്‍തന്നെ തൊടുപുഴ അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചു. 


തുടര്‍ന്ന് സ്ഥലത്തെത്തിയ സ്‌കൂബ സംഘം കുട്ടിയെ കരയ്‌ക്കെത്തിച്ച് പ്രഥമശുശ്രൂഷ നല്‍കിയ ശേഷം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ രാത്രി 9.15 ഓടെ മരണപ്പെടുകയായിരുന്നു. അമ്മ: അല്‍ഫോന്‍സ തോമസ് (കുവൈറ്റില്‍ നഴ്‌സ്). സഹോദരങ്ങള്‍: ജോസഫിന്‍, ജെസീന്ത. സംസ്‌കാരം പിന്നീട്. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments