നടൻ വിജയരാഘവന് എസ് പി പിള്ള സ്മാരക നടനരത്‌ന പുരസ്‌കാരം



നടൻ വിജയരാഘവന് എസ് പി പിള്ള സ്മാരക നടനരത്‌ന പുരസ്‌കാരം 

  ഇക്കൊല്ലത്തെ എസ് പി പിള്ള സ്മാരക നടനരത്‌ന പുരസ്‌കാരം 
 നടൻ വിജയരാഘവന് നൽകുമെന്ന്
 എസ് പി പിള്ള സ്മാരക ട്രസ്റ്റ് പ്രസിഡൻ്റ് ഗണേഷ് ഏറ്റുമാനൂർ  പത്രസമ്മേളനത്തിൽ അറിയിച്ചു .

 ജൂൺ 12 ന് നടക്കുന്ന എസ് പി പിള്ള സ്‌മൃത ദിന സമ്മേളനത്തിൽ കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പുരസ്കാരം സമ്മാനിക്കും. 

നടൻ വിജയരാഘവനോടൊപ്പം മുൻ മന്ത്രി  
വി എൻ വാസവൻ,മംഗളം എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. ബിജു വർഗീസ്, ആലപ്പുഴ ജില്ലാ കളക്ടർ ഏറ്റുമാനൂർ സ്വദേശി  ഷാജി വി നായർ ഐ എ എസ്, കലാപ്രതിഭ ഹരിയേറ്റുമാനൂര്, വൈദ്യരത്‌നം ഡോ സത്യദേവ് വാസുവൈദ്യർ,കായികപ്രതിഭ ഗുസ്തി പരിശീലകൻ ജോൺ ചെറിയാൻ, നാടക പ്രതിഭ വൈക്കം പ്രദിപ് മാളവിക , സാഹിത്യപ്രതിഭ  ആശാ പ്രദിപ് എന്നിവർക്കും എസ് പി പിള്ള സ്മാരക രത്‌ന പുരസ്‌കാരങ്ങൾ നൽകും.


പത്ത് പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകളിൽ കഴിഞ്ഞ അദ്ധ്യയന വർഷം മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കും സ്‌കൂൾ /കോളേജ് സംസ്ഥാനതല കലാ/കായിക മത്സരങ്ങളിൽ മികവ് തെളിയിച്ച പ്രതിഭകൾക്കും ഉന്നത വിദ്യാഭ്യാസരംഗത്ത് റാങ്ക് കരസ്‌തമാക്കിയവർക്ക്കും  അവാർഡ് നൽകും

നിയമസഭാ സ്പീക്കർ  തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും ട്രസ്റ്റ് പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂര്‍ അധ്യക്ഷത വഹിക്കും നാട്ടകം സുരേഷ് എം എൽ എ മുഖ്യപ്രഭാഷണം നടത്തും.

മുൻ ചീഫ് വിപ്പ് പി സി ജോർജ്
വിദ്യാപുരസ്‌കാര വിതരണ ഉദ്ഘാടനവും നഗരസഭ ചെയർമാൻ ടോമി കുരുവിള പുളിമാൻതുണ്ടം കലാ /കായിക പുരസ്‌കാര വിതരണ ഉദ്ഘാടനവും നിർവ്വഹിക്കും.


സമ്മേളനത്തിൽ സതീഷ് തര്യൻ രചിച്ച നോവൽ രാ ....മായണം എസ് എം എസ് എം ലൈബ്രറി പ്രസിഡൻറ് ജി പ്രകാശ്, എസ് പി പിള്ള സ്മാരക ട്രസ്റ്റ് പ്രസിഡണ്ട് ഗണേഷ് ഏറ്റുമാനൂരിന് നൽകി പ്രകാശനം ചെയ്യും

 എസ് പി പിള്ള സ്മരണിക - 2026 സംഘാടകസമിതി ചെയര്‍മാന്‍ എം കെ സുഗതൻ ട്രസ്റ്റ് പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂരിന് നൽകി പ്രകാശനം ചെയ്തു.

പത്രസമ്മേളനത്തിൽ ട്രസ്റ്റ് പ്രസിഡണ്ട് ഗണേഷ് ഏറ്റുമാനൂർ,ട്രസ്റ്റ് സെക്രട്ടറി ജി. ജഗദീഷ് സ്വാമി ആശാൻ, സംഘാടകസമിതി ചെയർമാൻ എം കെ സുഗതൻ, സംഘാടകസമിതി ജനറൽ കൺവീനർ പി എ മായിൻ ,പ്രസാദ് കാണക്കാരി സുരേഷ് ബാബു പി ബി , ബൈജു മാടപ്പാട് എന്നിവർ പങ്കെടുത്തു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments