സുനില്‍ പാലാ
റോഡിന് ചുറ്റും 'കാട്'! കാല്‍നട യാത്രപോലും അസാധ്യം. ഇഴജന്തുക്കളുടെ ശല്യം വേറെ. മഴക്കാലമായതോടെ ഈ ഭാഗത്ത് ഓടയില്ലാത്തതിനാല്‍ വെള്ളം റോഡിലൂടെ. തെറ്റിത്തെറിച്ച് കിടക്കുന്ന റോഡില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പെടെ ഭീതിയോടെ നടത്തം.
പാലാ -മേലുകാവ് പിഡബ്ല്യൂഡി റോഡില്‍ കുറുമണ്ണ് പള്ളിയുടെ മുന്‍വശം മുതല്‍ ഇഞ്ചുകാവ് വരെ റോഡിന്റെ ഇരുവശത്തും കുറ്റിക്കാട് നിറഞ്ഞ് വഴിയാത്രക്കാര്‍ക്ക് ആകെ ദുരിതമായി. ഇത് വെട്ടിത്തെളിക്കണമെന്ന് ആവശ്യപ്പെട്ട് പല തവണ പി.ഡബ്ല്യു.ഡി. മേലുകാവ് അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും ഒരു പ്രയോജനവും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ഈ കാടിന്റെ ഓരത്താണ് കുറുമണ്ണ് വില്ലേജ് ഓഫീസും സ്കൂളും പള്ളിയുമൊക്കെ സ്ഥിതി ചെയ്യുന്നത്. ഇവിടങ്ങളിലേക്ക് പോകുന്നവര്‍ക്ക് റോഡ് സൈഡിലെ ഈ പൊന്തക്കാടും മഴയില്‍ തെറ്റിത്തെറിച്ച് കിടക്കുന്ന വഴിയും ബുദ്ധിമുട്ടുണ്ടാക്കുകയാണ്.

ഈ ഭാഗത്ത് റോഡില്‍ ഓടയില്ലാത്തതിനാല്‍ വെള്ളം റോഡില്‍കൂടി ഒഴുകുകയാണ്. മഴക്കാലത്ത് നല്ല കുത്തൊഴുക്കുണ്ട്. സ്കൂള്‍ വിട്ടുപോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും മറ്റും ഇത് വളരെയധികം വിഷമമുണ്ടാക്കുന്നു. ഇടതടവില്ലാതെ വാഹനങ്ങള്‍ വരുന്ന വഴിയാണ്. കുട്ടികള്‍ക്ക് റോഡ് സൈഡിലേക്കൊന്ന് മാറിനില്ക്കാന് പോലും ഇടയില്ല. അവിടെ മുഴുവന്‍ പൊന്തക്കാടാണ്.
ഈ കാട്ടുപള്ളകള്‍ വെട്ടിയൊതുക്കുകയും എത്രയുംവേഗം ഇവിടെ ഓട സ്ഥാപിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ പി.ഡബ്ല്യു.ഡി. അധികാരികള്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ലായെന്നാണ് ആക്ഷേപമുയര്‍ന്നിട്ടുള്ളത്.
ഉടന്‍ പള്ള വെട്ടിനീക്കും - പി.ഡബ്ല്യു.ഡി. എഞ്ചീനയര്‍
ഓരോ റോഡായി പള്ളകള്‍ തെളിച്ച് വരികയാണെന്നും ഇഞ്ചുകാവ് മേഖലയിലെ കാട്ടുപള്ളകള്‍ തെളിച്ചു കഴിഞ്ഞതായും പി.ഡബ്ല്യു.ഡി. മേലുകാവ് അസിസ്റ്റന്റ് എഞ്ചിനീയര്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ ബാക്കി ഭാഗത്തെ കാടുകള്‍ കൂടി തെളിച്ച് റോഡ് യാത്ര സുഗമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34

0 Comments