പാലാ നഗരസഭ .....കോൺഗ്രസ് കൗൺസിലർമാർ യോഗം ചേർന്നു ..... ഒറ്റക്കെട്ടായി മുന്നോട്ടു പോകാൻ തീരുമാനം.... കോൺഗ്രസ് കൗൺസിലർമാരുടെ താല്പര്യം പാർട്ടി സംരക്ഷിക്കുമെന്ന് നേതാക്കളുടെ ഉറപ്പ്
ഇന്ന് ചേർന്ന യോഗത്തിൽ പ്രാദേശിക നേതാക്കൾക്കൊപ്പം സംസ്ഥാന ജില്ലാ നേതാക്കളും പങ്കെടുത്തു . കൗൺസിലർമാർ ഉന്നയിച്ച വിഷയങ്ങൾ ജില്ലാ, സംസ്ഥാന കമ്മിറ്റികളെ അറിയിക്കാനും ധാരണയായി .
നഗരസഭാ കൗൺസിലിലെ കോൺഗ്രസ്സ് പാർലമെൻ്ററി പാർട്ടി നേതാവിനെതിരെ യോഗത്തിൽ വിമർശനമുയർന്നതായും സൂചനയുണ്ട്.
കോൺഗ്രസ്സിൻ്റെ 6 കൗൺസിലർമാരിൽ 4 പേർ യോഗത്തിൽ പങ്കെടുത്തു . റിയാ ചീരാംകുഴി , ടോണി തൈപ്പറമ്പിൽ എന്നിവർ പങ്കെടുത്തില്ല. യോഗത്തിൽ പങ്കെടുക്കുന്നതിന് ഇരുവരും വ്യക്തിപരമായ അസൗകര്യങ്ങൾ അറിയിച്ചിരുന്നു എന്നാണ് അറിയുന്നത്.
70 12 23 03 34

.jpg)


0 Comments