സാമൂഹ്യപുരോഗതിക്ക് ത്രിതല പഞ്ചായത്തുകളുടെ പ്രവർത്തനം ബലപ്പെടുത്തണം.........................ജോഷി ഫിലിപ്പ്
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്
ഗ്രാമീണ മേഖലയുടെ വികസനം ഉറപ്പുവരുത്തുവാൻ ത്രിതലപഞ്ചായത്തുകളുടെ പ്രവർത്തനങ്ങളെ പ്രോൽസാഹിപ്പിക്കുകയും, അതിനാവശ്യമായ സംവിധാനങ്ങൾ ഒരുക്കി ബലപ്പെടുത്തുകയും ചെയ്യണമെന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ഫിലിപ്പ് അഭിപ്രായപ്പെട്ടു.
ഉഴവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പരിധിയിൽവരുന്ന ആറു പഞ്ചായത്തുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ത്രിതല പഞ്ചായത്ത് മെമ്പറന്മാരുടെയും സർവ്വീസ് സഹകരണ സംഘം ബോർഡ് മെമ്പറന്മാരുടെയും സെമിനാർ ഉൽഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉഴവൂർ കോൺഗ്രസ് ഭവനിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം. സി. കുര്യാക്കോസ് അദ്ധ്യക്ഷതവഹിച്ചു. ജില്ലാ കോൺഗ്രസ് വൈസ് പ്രസിഡൻ്റ് അഡ്വ: ബിജൂ പുന്നന്താനം വിഷയാവതരണം നടത്തി.ജില്ലാ കോൺ ജനറൽ സെക്രട്ടറി സുനു ജോർജ്ജ് പഞ്ചായത്തിരാജ് നിയമത്തെ കുറിച്ചും അതിൽ മെമ്പറന്മാരുടെ ഇടപെടൽ എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സെടുത്തു.
ജില്ലാ കോൺഗ്രസ് സെക്രട്ടറിമായ വി.കെ. സുരേന്ദ്രൻ , എം. എൻ. ദിവാകരൻ നായർ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പ്രകാശ് വടക്കേൽ , ബ്ലോക്ക്പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു സുരേന്ദ്രൻ , പഞ്ചായത്ത് പ്രസിഡൻ്റന്മാരായ ഒ.ആർ.വിജെഷ് , ഗ്രേസിക്കുട്ടി എബ്രാഹം, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോർജ്ജ് പയസ് കെ. എസ് യു . സംസ്ഥാന സെക്രട്ടറി സെബാസ്റ്റ്യൻ ജോയി, ബോബി തോമസ്, ജൂബി തെക്കെൽ , ടോമി കലമറ്റം, മായാ ദേവി, പി.സി. ജോസഫ് സണ്ണി വടക്കേടം എന്നിവർ പ്രസംഗിച്ചു.
70 12 23 03 34
.jpg)


0 Comments