ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ തൂഫാൻ പ്രചരണത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാലാ നഗരസഭയിലെ കോൺഗ്രസ് കൗൺസിലർമാർ അദ്ദേഹത്തെ സന്ദർശിച്ചു.
കേരളത്തിൽ കോൺഗ്രസ് സർക്കാർ നടപ്പാക്കിയ ശ്രദ്ധേയമായ ജനകീയ സംരംഭങ്ങളിലൊന്നാണ് തൂഫാൻ പദ്ധതിയെന്നും, സമൂഹത്തിന്റെ നന്മയ്ക്കും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കും ശക്തമായ നേതൃത്വം നൽകിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കൗൺസിലർമാർ അഭിനന്ദിച്ചു.
പാലാ നഗരത്തിൽ മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് പ്രവർത്തിക്കുന്ന പോലീസ്, എക്സൈസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളെക്കുറിച്ചും ആഭ്യന്തരമന്ത്രിയെ അവർ ധരിപ്പിച്ചു. ലഹരിക്കെതിരായ പോരാട്ടത്തിൽ ജനപങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ചർച്ചയായി.
തൂഫാൻ പ്രചരണത്തിന്റെ ഭാഗമായി പൊതുജനങ്ങളെ കൂടുതൽ ബോധവൽക്കരിച്ച് ജനകീയ പങ്കാളിത്തത്തോടെ പരിപാടികൾ സംഘടിപ്പിക്കുമെന്നും, പ്രചരണ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നും പാലാ നഗരസഭയിലെ കോൺഗ്രസ് കൗൺസിലർമാർ അറിയിച്ചു. പാലാ പാലാ നഗരസഭയിലെ കോൺഗ്രസ് കൗൺസിലർമാരായ ടോണി തൈപ്പറമ്പിൽ, ബിജു മാത്യൂസ്, ലിസികുട്ടി മാത്യു എന്നിവരോടൊപ്പം സ്വതന്ത്ര കൗൺസിലറായ മായാ രാഹുലും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സന്ദർശിച്ചു
70 12 23 03 34

.jpg)


0 Comments