കുമ്മണ്ണൂർ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിന്റെ 2026-27 അധ്യയന വർഷ പ്രവേശനോത്സവം ജൂൺ 3-ന് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത സുരേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നീലകണ്ഠൻ നമ്പൂതിരി അധ്യക്ഷനായി.
വാർഡ് മെമ്പർ ജയൻ സി.പി. സ്വാഗതവും, ചെയർപേഴ്സൺ റീന മാളിയേക്കൽ മുഖ്യപ്രഭാഷണവും, ബി.ആർ.സി. അധ്യാപിക ശ്രുതി ജോസഫ് റിപ്പോർട്ടും അവതരിപ്പിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, മെമ്പർമാർ, ഉദ്യോഗസ്ഥർ എന്നിവർ ആശംസ നേർന്നു.
"കൂട് വിട്ട് പറക്കാൻ നമ്മുടെ കൺമണികൾക്ക് ചിറകേകാം" എന്ന സന്ദേശത്തിൽ കുട്ടികളുടെ കലാപരിപാടികളും പാഠോപകരണ വിതരണവും നടന്നു.
70 12 23 03 34





0 Comments