പാലാ ടൗണിൽ വൈദ്യുതി മുടക്കം പതിവായിരിക്കുന്നു, വ്യാപാരികളും, തൊഴിലാളി യൂണിയനും പ്രതിഷേധിച്ചു.
പാലാ ടൗണിൽ കഴിഞ്ഞ ഒരു മാസമായി പകൽ സമയങ്ങളിൽ വൈദ്യുതി മുടക്കം പതിവായിരിക്കുന്നു. ഇതു മൂലം ടൗണിലെ വ്യാപാരികളും ഹോട്ടലുകളും വളരെ അധികം ബുദ്ധിമുട്ട് അനുഭവിക്കുകയാണ് ഇതിനാൽ ബന്ധപ്പെട്ട അധികാരികൾ പരിഹാരം ഉണ്ടാക്കിയില്ല എങ്കിൽ വൈദ്യുതി ഓഫീസ് മാർച്ച് അടക്കം ഉള്ള സമര പരിപാടികൾ നടത്തുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
യോഗത്തിൽ വ്യാപാരികളായ ബേബി വെള്ളിയേപ്പളിൽ, തോമസ് പീറ്റർ, സാബു വെള്ളരിങ്ങാട്ട, ഔസേപ്പച്ചൻ മഞ്ഞക്കുന്നേൽ, യൂണിയൻ പ്രതിനിധികളായ ജോസുകുട്ടി പൂവേലിൽ, കെ. വി. അനൂപ് , വിൻസൻ്റ് തൈമുറി, റ്റിനു തകടിയേൽ, തങ്കച്ചൻ ഇല്ലത്ത്, ബെന്നി വെളളിയേപ്പള്ളിൽ, ജോസ് വെളളിയേപ്പള്ളിൽ, ജോയൽ ബേബി തുടങ്ങിയവർ പ്രസംഗിച്ചു.
70 12 23 03 34
.jpg)


0 Comments