ല്നെസ്സ് സെന്റര്‍ എന്നിവയുടെ മാനേജ്മെന്റ് കമ്മറ്റിയിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുത്തതില്‍ വിയോജനക്കുറിപ്പുമായി പ്രതിപക്ഷാംഗങ്ങള്‍ ഒന്നടങ്കം.
പാര്‍ശ്വവര്‍ത്തികളെയും നിക്ഷിപ്ത താത്പര്യക്കാരെയും മാനേജ്മെന്റ് കമ്മറ്റിയിലേക്ക് തിരുകി കയറ്റിയത് അംഗീകരിക്കാനാവില്ലെന്നും അതിനാലാണ് തങ്ങളൊന്നടങ്കം ആശുപത്രി മാനേജ്മെന്റ് കമ്മറ്റി അംഗങ്ങളെ തെരഞ്ഞെടുത്തതില്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയതെന്നും പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവില്‍ പറഞ്ഞു. ഇതേ സമയം പ്രതിപക്ഷത്തിന്റെ വിയോജനക്കുറിപ്പ് സ്വീകരിച്ചുകൊണ്ടുതന്നെ മൂന്ന് ആശുപത്രികള്‍ക്കും വെല്‍നസ് സെന്ററിനും മാനേജ്മെന്റ് കമ്മറ്റി നിലവില്‍ വന്നതായി ചെയര്‍പേഴ്സണ്‍ ദിയ ബിനു പുളിക്കക്കണ്ടം പറഞ്ഞു.
നഗരസഭയില്‍ നിന്ന് മോഷണം പോയ ഫയല്‍ സംബന്ധിച്ചും പ്രതിപക്ഷ അംഗങ്ങള്‍ ചോദ്യം ഉന്നയിച്ചെങ്കിലും അത് പൊലീസിന്റെ അന്വേഷണത്തില്‍ ഇരിക്കുന്ന കാര്യമാണെന്നായിരുന്നു ചെയര്‍പേഴ്സണ്‍ ദിയ ബിനുവിന്റെ മറുപടി. ജനറല്‍ ആശുപത്രി മാനേജ്മെന്റ് കമ്മറ്റിയിലേക്ക് 13 അംഗ പാനലാണ് ഇന്നലത്തെ കൗണ്‍സില്‍ യോഗത്തില്‍ അംഗീകാരത്തിനായി വന്നത്.
എം.പി., എം.എല്‍.എ., മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാര്, ബന്ധപ്പെട്ട വാര്‍ഡിലെ കൗണ്‍സിലര്‍, ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്ക് പുറമെ അഡ്വ. ബിനു പുളിക്കക്കണ്ടം, എന്‍. സുരേഷ്, ജോഷി ജോണ്‍ വട്ടക്കുന്നേല്‍ എന്നിവര്‍ പൊതുപ്രവര്‍ത്തകരുടെ വിഭാഗത്തിലും പാര്‍ട്ടി പ്രതിനിധികളായി തോമസ് ആര്.വി. ജോസ്, ജോബി കുറ്റിക്കാട്ട്, അനസ് കണ്ടത്തില്‍, ടി.കെ. വിനോദ്, ജോര്‍ജ്ജുകുട്ടി വി.എം., ചൈത്രം ശ്രീകുമാര്‍, സജേഷ് ശശി, പി.കെ. ഷാജകുമാര്‍, മുരളീധരന് പി.ആര്. തുടങ്ങിയവരാണ് കെ.എം. മാണി സ്മാരക ജനറല്‍ ആശുപത്രി മാനേജ്മെന്റ് കമ്മറ്റിയില്‍ ഉള്ളത്.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
.jpg)


0 Comments