കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും
പൈക ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള തലക്കുളം, നെയ്യൂർ DWS, കൊവേന്ത, മുത്തോലി ബാങ്ക് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ ഇന്ന് രാവിലെ 8:30 മണി മുതൽ വൈകിട്ട് 5:30 മണി വരെ വൈദ്യുതി മുടങ്ങും.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മണ്ണാത്തിപ്പാറ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും
പള്ളിക്കത്തോട് :- കാഞ്ഞിരമറ്റം തോക്കാട്, മൂഴിപ്ലാവ് , ചെങ്ങളം ഭാഗങ്ങളിൽ പകൽ 9.00 മുതൽ 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും .
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ പുത്തൻപുരപ്പടി,കാവാലിച്ചിറ എന്നീ ട്രാൻസ്‌ഫോർമറുകളിൽ LT ABC വർക്ക് നടക്കുന്നതിനാൽ രാവിലെ 9:30 മണിമുതൽ വൈകുന്നേരം 5:30 മണിവരെ വൈദ്യുതി മുടങ്ങുന്നതാണ്.
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഇടമല, കുരിശുപള്ളി, പനച്ചിപ്പാറ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, ● പെരുന്ന വെസ്റ്റ് ● പനച്ചിക്കാവ് ● കക്കാട്ടുകടവ് ● പെരുമ്പുഴക്കടവ് ● പൂവത്താർ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും
70 12 23 03 34


0 Comments