ലഹരിക്കെതിരെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് രാമായണ രാമ തത്വ പ്രചാരകരായ രാം പ്രസ്ഥാൻ പൂർണ്ണ പിന്തുണ നൽകുമെന്ന് സെക്രട്ടറി പി. കെ. അനീഷ്. എല്ലാ ജില്ലകളിലും ബോധവൽക്കരണ പ്രവർത്തനങ്ങളും പ്രചാരണപരിപാടികളും സംഘടിപ്പിക്കും.
കേരളം മയക്കുമരുന്നിന്റെ ഹബ്ബ് ആയി മാറുകയാണ്. കുട്ടികൾ മുതൽ മയക്കുമരുന്നിനടിമയായി എന്തിനും തുനിഞ്ഞിറങ്ങുന്നു. ഇതിനെതിരെ സമൂഹം ഒറ്റക്കെട്ടായി സർക്കാറിനൊപ്പം നിൽക്കണമെന്നും എങ്കിൽ മാത്രമേ നല്ലൊരു ഭാവിതലമുറയെ സൃഷ്ടിക്കാൻ സാധിക്കൂ എന്ന് രാം പ്രസ്ഥാൻ കമ്മിറ്റി അഭിപ്രായപ്പെട്ടു.
യോഗത്തിൽ പ്രസിഡന്റ് ടി. എസ് മണിക്കുട്ടൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. കെ. അനീഷ് പ്രമേയം അവതരിപ്പിച്ചു.ഖജാൻജി സലിലാഭായ്, ജോയിന്റ് സെക്രട്ടറി ബി. വിവേക്, കമ്മിറ്റി അംഗം ഹരീഷ് ചേർത്തല എന്നിവർ സംസാരിച്ചു.
70 12 23 03 34
.jpg)


0 Comments