കൊച്ചിൻ എക്സ്പോർട്ട് കമ്പനി CSR ഫണ്ടിൽനിന്ന് വാഴൂർ പുണ്യം ട്രസ്റ്റിന് ട്രാവലർ വാൻ കൈമാറി

 

വാഴൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന പുണ്യം ട്രസ്റ്റിന് Cochin Exports Pvt. Ltd. കമ്പനിയുടെ 2025-26 സാമ്പത്തിക വർഷത്തെ CSR ഫണ്ടിൽ നിന്ന് ട്രാവലർ വാൻ വാങ്ങി നൽകി. 

വാഹനത്തിന്റെ താക്കോൽദാനച്ചടങ്ങ്  പുണ്യം ട്രസ്റ്റിൽ വെച്ച് കമ്പനിയുടെ ചെയർമാൻ ജി. ചന്ദ്രശേഖര പിള്ള ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് വികസനസമിതി ചെയർമാൻ അഡ്വ. ജി. രാമൻ നായർ അധ്യക്ഷത വഹിച്ചു. മാനേജിങ് ട്രസ്റ്റി  ആർ. അനിൽകുമാർ, വൈസ് പ്രസിഡന്റ്  .കെ. എസ്. ശിവപ്രസാദ്, ട്രഷറർ   ജി. രാജേഷ് എന്നിവർ ചേർന്ന് വാഹനം ഏറ്റുവാങ്ങി.  

MG കോളേജ് Rtd. പ്രിൻസിപ്പൽ പ്രൊഫ. സോമനാഥൻ നായർ, ട്രസ്റ്റ് സെക്രട്ടറി  ബി. രാജീവ് എന്നിവർ സംസാരിച്ചു. ട്രസ്റ്റ് വികസനസമിതി, മാതൃസമിതി, ഡയറക്ടർ ബോർഡ് അംഗങ്ങൾ, ബാലഭവൻ, വാനപ്രസ്ഥകേന്ദ്രം എന്നിവയിലെ അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു. പുണ്യം ട്രസ്റ്റിന്റെ സേവനപ്രവർത്തനങ്ങൾക്ക് കഴിഞ്ഞ രണ്ട് വർഷങ്ങളിലും Cochin Exports Pvt. Ltd. CSR ഫണ്ടിലൂടെ സാമ്പത്തിക സഹായം നൽകിയിരുന്നുവെന്നും ഭാരവാഹികൾ അറിയിച്ചു. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments