നായര്‍ സമുദായം സംഘടിത ശക്തിയാണെന്ന് തെളിയിക്കണം - ജി. സുകുമാരന്‍ നായര്‍



കരയോഗം തലത്തിലും യൂണിയന്‍ തലത്തിലും ഊര്‍ജ്ജിതമായി പ്രവര്‍ത്തിച്ചുകൊണ്ട് നായര്‍ സമുദായം സംഘടിത ശക്തിയാണെന്ന് തെളിയിക്കണമെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. 
 
ഏതൊരു തെരഞ്ഞെടുപ്പിലും ഒരാളെ തോല്‍പ്പിക്കാനോ ജയിപ്പിക്കാനോ ഉള്ള കഴിവ് ഇന്ന് നായര്‍ സമുദായത്തിനുണ്ട്. ആരെങ്കിലും ഈ ശക്തിയെ വിലകുറച്ച് കാണുന്നുണ്ടെങ്കില്‍ അവര്‍ക്കത് തിരുത്തേണ്ടി വരുമെന്നും സുകുമാരന്‍ നായര്‍ തുടര്‍ന്നു.

മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെ നേതൃത്വത്തില്‍ ഭരണസമിതിയംഗങ്ങള്‍ ആറാമത് തവണയും എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സുകുമാരന്‍ നായരെ ആദരിക്കാന്‍ ചെന്നപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.

മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ ചെയര്‍മാനും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പറുമായ മനോജ് ബി. നായര്‍ ജി. സുകുമാരന്‍ നായരെ പൊന്നാട അണിയിച്ചാദരിക്കുകയും മീനച്ചില്‍ യൂണിയന്റെ ഉപഹാരം സമര്‍പ്പിക്കുകയും ചെയ്തു.

മനോജ് ബി. നായര്‍ക്കൊപ്പം യൂണിയന്‍ ഭരണസമിതി അംഗങ്ങളായ പുത്തൂര്‍ പി.എന്‍. പരമേശ്വരന്‍ നായര്‍, സോമനാഥന്‍ നായര്‍ അക്ഷയ, രാമചന്ദ്രന്‍ നായര്‍ പുല്ലപ്പള്ളി, ഗോപിനാഥന്‍ നായര്‍ തച്ചുകണ്ടം, ഗിരീഷ് കുമാര്‍ കുമ്മണ്ണൂര്‍, പി. രാധാകൃഷ്ണന്‍ നായര്‍ രാമപുരം, വി. രാജേഷ്, ശ്രീകുമാര്‍ കാണക്കാരി, യൂണിയന്‍ സെക്രട്ടറി സുരേഷ് കുമാര്‍ എന്നിവരുമുണ്ടായിരുന്നു.
 
 
 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments