നഗരസഭ വാർഡുകളിലെ ശുചീകരണ പ്രവർത്തനങ്ങൾക്കായി 1040000 രൂപ അനുവദിച്ചു... പാലാ നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം...
നഗരസഭ ജീവനക്കാരുടെ സേവനങ്ങൾക്ക് പുറമെ ഓട ക്ലീനിംങ്ങ് ഉൾപ്പെടെയുള്ള ശുചീകരണ പ്രവർത്തനങ്ങൾക്കായി ഒരു വാർഡിൽ നാല്പതിനായിരം രൂപ വീതം 26 വാർഡുകളിലേക്കുമായി പത്ത് ലക്ഷത്തി നാല്പതിനായിരം രൂപ (Rs 1040000 ) പ്രത്യേകം അനുവദിച്ചതായി നഗര ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം അറിയിച്ചു..
നഗരസഭ 12-ാംമൈൽ കുമാരനാശാൻ പാർക്കിൽ മഹാകവി കുമാരനാശാന്റെ പ്രതിമ സ്ഥാപിക്കുന്നതിന് 8 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം ശില്പിയെ ഏൽപ്പിച്ചു കഴിഞ്ഞു.. നഗരസഭ സ്റ്റേഡിയത്തിൽ ബാസ്കറ്റ് ബോൾ കോർട്ട് നവീകരണത്തിന് 5 ലക്ഷം രൂപ, വിവിധ റോഡുകളുടെ നവീകരണത്തിന് അനുവദിച്ച രണ്ട് കോടി രൂപ, DPC അംഗീകരിച്ച മറ്റ് വികസന പദ്ധതികൾക്കായുള്ള എട്ടുകോടി രൂപ, എന്നിവയുടെ ഏറിയ പങ്കും ടെണ്ടർ ഏൽപ്പിക്കുകയും ബാക്കിയുള്ളവയുടെ നടപടി പൂർത്തീകരിച്ച് വരികയുമാണ്..
നഗരസഭ വക കെട്ടിടം തിരിച്ചേൽപ്പിച്ചപ്പോൾ കൊടുക്കുവാനുണ്ടായിരുന്നതുൾപ്പെടെ നഗരസഭയുടെ ബാധ്യതകൾ വലിയ തോതിൽ കുറക്കുവാൻ സാധിച്ചതിൽ വലിയ അഭിമാനം തോന്നുന്നു എന്നും ചെയർപേഴ്സൺ അറിയിച്ചു.. പദ്ധതി വിനിയോഗത്തിൽ ജില്ലയിൽ ഒന്നാമതാകാൻ പാലാ നഗരസഭക്ക് സാധിച്ചത് ഭരണ സമിതിയുടെ മാത്രം മികവല്ലെന്നും നഗരസഭ ഉദ്യോഗസ്ഥരുടെ കൂട്ടായ പ്രവർത്തനത്തിന് ഈ വിജയത്തിൽ നിർണ്ണായക പങ്കുണ്ടെന്നും ചെയർ പേഴ്സൺ പ്രസ്താവനയിൽ അറിയിച്ചു...
D
70 12 23 03 34

.jpg)


0 Comments