പത്തനംതിട്ടയില്‍ 13 കാരിയോട് ക്രൂരതകാട്ടി സഹപാഠികള്‍


പത്തനംതിട്ടയില്‍ 13 കാരിയോട് ക്രൂരതകാട്ടി സഹപാഠികള്‍ 

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ചു. സ്കൂളിലെ കൗണ്‍സിലിങ്ങിലാണ് കുട്ടി പീഡനകാര്യം വെളിപ്പെടുത്തിയത്. ഒരു പെണ്‍കുട്ടി ഉള്‍പ്പടെ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സ്കൂളിന് പുറത്തുനിന്നുളളവരും പീഡിപ്പെച്ചെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്.


സഹപാഠികളായ നാല് ആണ്‍കുട്ടികളാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടി സംഭവത്തിന് ഒത്താശ ചെയ്യുകയായിരുന്നു. സ്കൂളിന് അടുത്തു വച്ചും കേസില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചും പ്രതികള്‍ പീഡിപ്പിച്ചു എന്നാണ് പരാതി. പുറത്തു നിന്നുള്ള ചിലരും പീഡിപ്പിച്ചു എന്നും ഇവരെ കണ്ടാലറിയാമെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി. പുറത്തുനിന്നുള്ളവരെ കണ്ടെത്താന്‍ പൊലീസിന്‍റെ വിശദ പരിശോധന ആരംഭിച്ചിട്ടുണ്ട്. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments