അജികുമാറിന്റെ ചികിത്സയ്ക്ക് കണ്ടെത്തേണ്ടത് 40 ലക്ഷം രൂപ; സഹായസമിതി പ്രവര്‍ത്തനം തുടങ്ങി


അജികുമാറിന്റെ ചികിത്സയ്ക്ക് കണ്ടെത്തേണ്ടത് 40 ലക്ഷം രൂപ; സഹായസമിതി പ്രവര്‍ത്തനം തുടങ്ങി

ഗൃഹനാഥന്റെ ചികിത്സക്കായി നിര്‍ധനകുടുംബം സഹായം തേടുന്നു. പാലാ നഗരസഭയില്‍ 13-ാം വാര്‍ഡില്‍ പടന്നമാക്കല്‍ പി.എസ്.അജികുമാറാണ് കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്കായി ഉദാരമനസ്‌കരുടെ കരുണ തേടുന്നത്. 51 വയസുള്ള ഇദ്ദേഹം ഗുരുതരമായ കരള്‍ രോഗം മൂലം ഏറെനാളായി തൊഴിലൊന്നും ചെയ്യാനാവാത്ത സാഹചര്യത്തിലായിരുന്നു. 


അമൃത ആശുപത്രിയിലാണ് ചികിത്സ. കരള്‍ മാറ്റിവെയ്ക്കല്‍ മാത്രമാണ് പോംവഴിയെന്ന് നിര്‍ദേശിച്ച് നടപടിക്രമങ്ങളായെങ്കിലും പണം കണ്ടെത്താനാവാത്തതിനാല്‍ ശസ്ത്രക്രിയ നടത്താനായിട്ടില്ല. 

ഭാര്യ ഗീതാമോളുടെ കരള്‍ അനുയോജ്യമെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ശസ്ത്രക്രിയയ്ക്കും തുടര്‍ചികിത്സക്കുമായ 40 ലക്ഷം രൂപയാണ് വേണ്ടത്. അജികുമാറിന്റെ ജീവന്‍ നിലനിര്‍ത്താന്‍ ഇത്രയും തുക കണ്ടെത്താന്‍ കുടുംബത്തിനാവാത്തതിനാല്‍ സഹായസമിതി രൂപവത്ക്കരിച്ചിട്ടുണ്ട്.


 നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിയാ ബിനു പുളിക്കക്കണ്ടം ചെയര്‍മാനായും കൗണ്‍സിലര്‍ അഡ്വ.ബിനു പുളിക്കക്കണ്ടം കണ്‍വീനറായും മുന്‍ കൗണ്‍സിലര്‍ ആനി ബിജോയി ഖജാന്‍ജിയുമായുള്ള കമ്മിറ്റിയാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്. ഫെഡറല്‍ ബാങ്ക് പാലാ ശാഖയില്‍ സഹായനിധി അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍-10970100294695, ഐ.എഫ്.എസ്.സി.-എഫ്.ഡി.ആര്‍.എല്‍.0001097. ഫോണ്‍-8891655182.
 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments