കേരള രാഷ്ട്രീയവും മൈക്കുകളും തമ്മിലുള്ള ‘പക’ ഭരണം മാറിയിട്ടും തുടരുകയാണ്. മുൻ മുഖ്യമന്ത്രി പിണറായി വിജയനെ പലവേദികളിലും വെള്ളം കുടിപ്പിച്ച മൈക്ക്, പിന്നീട് വന്ന യുഡിഎഫ് സർക്കാരിലെ മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും ഇപ്പോൾ വിനയായിരിക്കുകയാണ്.
തിരുവനന്തപുരത്ത്ന ടന്ന ‘ഹരിവരാസനം’ എന്ന പുതിയ സിനിമയുടെ പൂജാവേദിയിലാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ മൈക്ക് പിണങ്ങി കളിപ്പിച്ചത്. എന്നാൽ ഒട്ടും പതറാതെ, ‘ഭരണം മാറിയിട്ടും മൈക്കിന്റെ വിഷയം മാറിയിട്ടില്ലല്ലോ!’ എന്ന ചെന്നിത്തലയുടെ തഗ്ഗ് മറുപടി കേട്ട് വേദിയിലും സദസ്സിലും ചിരി പടർന്നു.
‘തൂഫാൻ’ പദ്ധതിയുടെ ഭാഗമായി സിനിമയുടെ അണിയറപ്രവർത്തകരെ ‘തൂഫാൻ വാരിയേഴ്‌സ്’ ആയി പ്രഖ്യാപിക്കുന്ന ചടങ്ങിലാണ് ആഭ്യന്തര മന്ത്രി പങ്കെടുത്തത്. വേദിയിലുണ്ടായിരു ന്നവർക്ക് തൂഫാൻ വാരിയേഴ്‌സ് ബാഡ്ജ് ധരിപ്പിച്ചു നൽകി അദ്ദേഹം സംസാരിക്കാൻ ഒരുങ്ങവെയാണ് മൈക്കിൽ തകരാർ അനുഭവപ്പെട്ടത്.
ഈ ഘട്ടത്തിലാണ് മുൻപ് പിണറായി വിജയന്റെ കാലത്തുണ്ടായ മൈക്ക് വിവാദങ്ങളെയും തൊട്ടുമുൻപ് മുഖ്യമന്ത്രി വിഡി സതീശൻ നേരിട്ട മൈക്ക് കെണിയെയും ഓർമ്മിപ്പിച്ചു കൊണ്ട് ചെന്നിത്തല കൗണ്ടറടിച്ചത്.
70 12 23 03 34

.jpg)


0 Comments