'എന്റെ ദേശാടനക്കുറിപ്പുകൾ ' പുസ്തക പ്രകാശനവും സെമിനാറും 5-ന്


'എന്റെ ദേശാടനക്കുറിപ്പുകൾ '    പുസ്തക പ്രകാശനവും സെമിനാറും 5-ന്

 സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകനും പ്രമുഖ യാത്രികനുമായ ജെയിംസ് പുളിക്കൻ രചിച്ച യാത്രാവിവരണ ഗ്രന്ഥം 'എന്റെ ദേശാടനക്കുറിപ്പുകൾ ' 
 ജൂലൈ അഞ്ച് ഞായറാഴ്ച വൈകുന്നേരം മൂന്നിന് ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ   പ്രകാശനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
 ഇതോടൊപ്പം സെമിനാറും നടക്കും.


 സമ്മേളനം നാട്ടകം സുരേഷ് എം.എൽ.എ .ഉദ്ഘാടനം ചെയ്യും.
 മുൻമന്ത്രി വി .എൻ . വാസവൻ എം.ജി. യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസിന് പുസ്തകം നൽകി പ്രകാശന കർമ്മം നിർവഹിക്കും .
 ഏറ്റുമാനൂർ ഫൈൻ ആർട്സ് സൊസൈറ്റി പ്രസിഡന്റ് എൻ. അരവിന്ദാക്ഷൻ നായർ അധ്യക്ഷത വഹിക്കും .
 എസ്. എം. എസ്. എം .പബ്ലിക് ലൈബ്രറി പ്രസിഡന്റ് ജി. പ്രകാശ് പുസ്തകം പരിചയപ്പെടുത്തും .

 തുടർന്ന് 'പുസ്തക വായന കുറയുന്നോ ' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ 
 ഡോ. കുര്യാസ് കുമ്പളക്കുഴി, ഹരിയേറ്റുമാനൂർ , ഡോ.രാജു വള്ളികുന്നം , മീനടം ബാബു, എലിക്കുളം ജയകുമാർ , ഡോ. വിദ്യ ആർ .പണിക്കർ തുടങ്ങിയവർ പങ്കെടുക്കും . 


 ഗ്രന്ഥകർത്താവ് ജെയിംസ് പുളിക്കൻ മറുപടി പ്രസംഗവും , സതീഷ് കാവ്യാധാര നന്ദിയും രേഖപ്പെടുത്തും.
 പത്രസമ്മേളനത്തിൽ ജി. പ്രകാശ്, കൺവീനർ എം. കെ. സുഗതൻ , ജെയിംസ് പുളിക്കൻ , സതീഷ് കാവ്യാധാര  എന്നിവർ പങ്കെടുത്തു .


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments