നഗരസഭ കൗൺസിലിൻ്റെ ഗൗരവവും അന്തസ്സും ചെയർപേഴ്സൺ കുട്ടികളിയാക്കരുത്. 6 അജണ്ടകൾ ഒരു കൗൺസിലിൽ ചർച്ച ചെയ്യണം. കത്ത് നൽകുമെന്ന് പ്രതിപക്ഷം
കൗൺസിലിൽ പൊതു ജനങ്ങൾ അറിയേണ്ട ചോദ്യങ്ങൾ ചോദിക്കുമ്പോൾ ചെയർപേഴ്സൺ ഒഴിഞ്ഞ് മാറിയതിനാലാണ് നഗരസഭ ചട്ടം ഏഴ് പ്രകാരം പ്രതിപക്ഷം ന്യായമായ ഏഴ് ചോദ്യങ്ങൾ അജണ്ടയായി സമർപ്പിച്ച് കൗൺസിൽ കൂടാൻ ആവശ്യപ്പെട്ടത്.ഈ വിഷയങ്ങൾ എല്ലാം വലിയ ചർച്ച ചെയ്ത് എടുക്കേണ്ട തീരുമാനങ്ങൾ അല്ല .
ചോദ്യം - 1, മഴക്കാലപൂർവ്വ ശുചികരണത്തോട അനുബന്ധിച്ച് സർക്കാർ ഓരോ വാർഡിലും എത്ര രൂപ ചിലവഴിക്കാൻ അനുവാദം നൽകി. വാർഡിൽ എത്ര നൽകി?
"രണ്ടിനും ഉത്തരം സെക്രട്ടറിയുടെ കുറിപ്പിൽ അജണ്ടയിൽ കിട്ടി കഴിഞ്ഞു. ഒരു വാർഡിലും ഇതു വരെ തുക നൽകിയിട്ടില്ല."
ചോദ്യം - 2, നഗരസഭയിൽ മോഷണം പോയ ഫയൽ കിട്ടിയോ?
അതിലും സെക്രട്ടറി അജണ്ടയിൽ മറുപടി നൽകിയിട്ടുണ്ട്. "സുപ്രണ്ട് ഓഫ് പോലീസിന് പരാതി നൽകിയിട്ടുണ്ട്. അതിനർത്ഥം ഫയൽ കിട്ടിയിട്ടില്ല."
ചോദ്യം - 3: നഗരസഭയിൽ ഏറ്റവും കൂടുതൽ അംഗങ്ങൾ ഉള്ള കേരളാ കോൺഗ്രസ് എം നെ സർക്കാർ നിയമപ്രകാരം ഹോസ്പിറ്റൽ മാനേജ്മെൻ്റ് കമ്മറ്റിയിൽ ഉൾപ്പെടുത്താൻ നൽകിയ കത്ത് മനപൂർവ്വം കൗൺസിലിൽ വയ്ക്കാത്തത് സംന്ധിച്ച്.
"കൗൺസിലിൽ അജണ്ട വച്ചതോടെ അതിനും തീരുമാനമായി.ഇത് സർക്കാർ നിയമമായതിനാൽ ഇത് വായിച്ച് റിക്കാർഡ് ചെയ്യാൻ മാത്രമെ സാധിക്കുകയുള്ളു. "
ചോദ്യം-4: കൊട്ടാരമറ്റം ഓട്ടോസ്റ്റാൻഡ് വിഷയം.
എല്ലാവർക്കും അവരെ സംരഷിക്കണമെന്നാണ് അഗ്രഹമെങ്കിൽ സെപ്ഷ്യ ൽ കൗൺസിൽ വിളിച്ച് കൂട്ടണമെന്നാണ് ഞങ്ങൾ ആവശ്യപ്പെട്ടത്.കാരണം ഒരു കൗൺസിൽ എടുത്ത തീരുമാനം 3 മാസത്തിനകം മാറ്റ ണമെങ്കിൽ സ്പെഷ്യൽ കൗൺസിൽ വിളിച്ച് കുട്ടി പകുതിയിലധികം പേർ (അതായത് 14 പേർ) അനൂകൂലിക്കണം.നിലവിലുള്ള തീരുമാനം "നിയമാനുസൃത നടപടി സ്വീകരിക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നാണ് " അതിനർത്ഥം കോടതി ഉത്തരവ് പ്രകാരം അവരെ അവിടെ നിന്ന് മാറ്റണമെന്ന് .അതുകൊണ്ട് സ്പെഷ്യൽ കൗൺസിലിൽ വിളിക്കേണ്ടത് നിയമപരമായ കാര്യമാണ്.
ചോദ്യം - 5: പ്രസ്സ് റോഡിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കണമെന്ന വിഷയം
"ഇതിൻ്റെ തീരുമാനം ട്രാഫിക്ക് കമ്മിറ്റിക്ക് വിടുകയെന്ന സാധാരണ പതിവ് മാത്രമെയുള്ളു. "
ചോദ്യം - 6: ഒരു പ്രതിപക്ഷ കൗൺസിലറുടെ വീടിന് പുറകിൽ പുറമ്പോക്കിൽ അപകടസ്ഥയിൽ നിൽക്കുന്ന മരം വെട്ടി മാറ്റുന്ന വിഷയം.
"ഇതിൻ്റെ സാധാരണ നടപടിക്രമം ട്രീ കമ്മറ്റി കൂടുവാൻ തീരുമാനിക്കുകയെന്നതേയുള്ളു.പുറമ്പോക്കിലായതിനാൽ നഗരസഭയ്ക്ക് ചെയർപേഴ്സൺ ട്രീ കമ്മറ്റി വിളിച്ച് കൂട്ടുകയെന്ന തീരുമാനം അല്ലാതെ മറ്റൊരു റോളും ഇല്ല. "
സെക്രട്ടറി അജണ്ടയിൽ കുറിപ്പ് വച്ച് നോട്ടീസ് നൽകിയ സാഹചര്യത്തിൽ ചർച്ച ചെയ്യേണ്ട തോ ,ചെയർപേഴ്സൺ വിശദമായി മറുപടി പറയേണ്ടതായതോ ആയ യാതൊരു കാര്യങ്ങളും ഈ കൗൺസിലുകളിൽഇല്ല. അതു കൊണ്ട് ഒരു കൗൺസിൽ കൂടി 10 മിനിട്ട് പോലും ആവശ്യം ഇല്ലാത്തിടത്താണ് മനപൂർവ്വം ഓരോ അജണ്ട വച്ച് തുടർച്ചയായി 4 ദിവസം കൗൺസിൽ
കൂടുന്നത്.മഴക്കാലപൂർവ്വ ശുചികരണത്തിന് പോലും നഗരസഭ ഫണ്ടിൽ പണം ഇല്ലെന്ന കാരണത്താലാവാം വാർഡിൽ തുക അനുവദിക്കാത്തപ്പോൾ 4 ദിവസം കൗൺസിൽ കൂടുമ്പോൾ 200 രുപ വീതമാണങ്കിലും കൗൺസിലർമാരുടെ സിറ്റിംഗ് ഫീ, കാപ്പി തുടങ്ങി 4 ദിവസമായി ആയിരകണക്കിന് രൂപയാണ് നഗരസഭയ്ക്ക് വെറുതെ വാശിയുടെ പേരിൽ നഷ്ടം വരുത്തുന്നത്.അതു പോലെ തന്നെ കൗൺസിലിൻ്റെ ഗൗരവവും മഹത്വവുമാണ് നഷ്ടപ്പ ടുത്തുന്നത്.
കഴിഞ്ഞ മിക്ക കൗൺസിലുകളിലും 50 ഓളം അജണ്ടകൾ വച്ചാണ് കൗൺസിൽ നടത്തിയിരുന്നത്. അതിന് ശേഷം അഡീഷണൽ അജണ്ടകൾ എടുക്കുമ്പോൾ ഒരു കൗൺസിലർ എതിർത്താൽ എടുക്കാൻ സാധിക്കില്ലയെന്നാണ് ചട്ടം എങ്കിലും പ്രതിപക്ഷത്തെ ഞങ്ങൾ ആരും എതിർക്കാതെ ചെയർ പേഴ്സണുമായി എല്ലാ കാര്യങ്ങളിലും സഹകരിച്ച് പോവുകയായിരുന്നു.അതു കൊണ്ട് കൗൺസിലിൻ്റെ പാരമ്പര്യവും മാന്യതയും ,സാമ്പത്തിക നഷ്ടവും ഉൾകൊണ്ടു കൊണ്ട് ചൊവ്വാഴ്ചത്തെ കൗൺസിലിൽ ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലെ ഓരോ അജണ്ടകൾ കൂടി അഡീഷണൽ ആയി എടുക്കണമെന്ന് ആവശ്യപ്പെട്ട് ചെയർപേഴ്സണ് കത്ത് നൽകുമെന്ന് പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ പറഞ്ഞു.
70 12 23 03 34


.jpg)


0 Comments