നവീകരിച്ച പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പാസ്റ്ററൽ സെന്റർ ഉദ്ഘാടനവും സെൻ്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെയും സെന്റ് അഗസ്റ്റിൻസ് എൽ.പി. സ്കൂളിൻ്റെയും മെറിറ്റ് Day ആഘോഷവും ജൂലൈ 7-ന്
വിശ്വാസജീവിതത്തിന്റെയും വിദ്യാഭ്യാസ മികവിൻ്റേയും പാരമ്പര്യം ഒരുപോലെ കാത്തുസൂക്ഷിക്കുന്ന പ്രവിത്താനം സെൻ്റ് അഗസ്റ്റിൻസ് ഫൊറോന ഇടവകയുടെ നേതൃത്വത്തിൽ നവീകരിക്കപ്പെട്ട സെൻ്റ് അഗസ്റ്റിൻസ് പാസ്റ്ററൽ സെൻ്ററിൻ്റെ ഉദ്ഘാടനവും ഇടവകയുടെ കീഴിലുള്ള സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെയും സെൻ്റ് അഗസ്റ്റിൻസ് എൽ.പി. സ്കൂളിൻ്റെയും മെറിറ്റ് ഡേ ആഘോഷങ്ങളും ജൂലൈ 7-ന് വിപുലമായ ചടങ്ങുകളോടെ നടക്കും.
ആത്മീയ, സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമായി നവീകരിച്ച സെന്റ് അഗസ്റ്റിൻസ് പാസ്റ്ററൽ സെൻ്റർ ഇടവകയുടെ വിവിധ ശുശ്രൂഷകൾക്കും സംഘടനാ പ്രവർത്തനങ്ങൾക്കും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതാണ്. നൂറ്റാണ്ടിലേറെ പഴക്കമുള്ള വിദ്യാഭ്യാസ പാരമ്പര്യം അവകാശപ്പെടുന്ന സെൻ്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളും സെന്റ് അഗസ്റ്റിൻസ് എൽ.പി. സ്കൂളും തലമുറകളായി ഈ പ്രദേശത്തിന് മികച്ച പൗരന്മാരെയും വിദ്യാഭ്യാസ പ്രതിഭകളെയും സമ്മാനിച്ച സ്ഥാപനങ്ങളാണ്. അക്കാദമിക മികവിനൊപ്പം മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനും ഈ സ്ഥാപനങ്ങൾ എന്നും പ്രാധാന്യം നൽകിയിട്ടുണ്ട്.
മുഖ്യ അതിഥികൾ: ചലച്ചിത്രതാരവും ജനപ്രതിനിധിയുമായ രമേശ് പിഷാരടി എം.എൽ.എ.
ചടങ്ങ് ഉദ്ഘാടനം നിർവഹിക്കും. മാണി സി. കാപ്പൻ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തും. എസ്.എസ്.എൽ.സി., പ്ലസ് ടു പൊതുപരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും വിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെയും പടങ്ങിൽ ആദരിക്കും.
പ്രവിത്താനം സെന്റ്റ് അഗസ്റ്റിൻസ് ഫൊറോന വികാരിയും സ്കൂളുകളുടെ മാനേജരുമായ വെരി റവ. ഫാ. ജോർജ് വേളൂപറമ്പിൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും. സെൻ്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജിജി ജേക്കബ് സ്വാഗതം ആശംസിക്കും. സ്കൂൾ ഹെഡ്മാസ്റ്റർ ജിനു ജെ. വല്ലനാട്ട് നന്ദി രേഖപ്പെടുത്തും.
ചടങ്ങിൽ അസി. വികാരിമാരായ ഫാ. ആൻ്റു കൊല്ലിയിൽ, ഫാ. ഡാൻ കടുപ്പിൽ, ഫൊറോന ട്രസ്റ്റിമാരായ ഷിബു ഐപ്പൻപറമ്പിൽ കുന്നേൽ, ജോയി ചന്ദ്രൻ കുന്നേൽ, സാബു കദളിയിൽ, ജിസ്മോൻ തുടിയൻപ്ലാക്കൽ, പബ്ലിസിറ്റി കൺവീനറും ഭരണങ്ങാനം ഗ്രാമപഞ്ചായത്ത്അംഗവുമായ വിനോദ് ചെറിയാൻ വേരനാനി, ബിനോയ് ജോസഫ് വലിയമുറത്താങ്കൽ, കരൂർ ഗ്രാമപഞ്ചായത്ത് മെമ്പർ പയസ് മാണി, സെൻ്റ് അഗസ്റ്റിൻസ് എൽ.പി. സ്കൂൾ ഹെഡ്മാസ്റ്റർ ബാബു ജോസഫ്, പി.ടി.എ. പ്രസിഡൻ്റ് ജോബി ജോസഫ്, എം.പി.ടി.എ. പ്രസിഡൻ്റ് സോന ഷാജി എന്നിവർ പങ്കെടുക്കും.
വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച വിദ്യാർത്ഥികളെ സമൂഹത്തിന് മുന്നിൽ ആദരിക്കുകയും നവീകരിക്കപ്പെട്ട പാസ്റ്ററൽ സെൻ്റർ വിശ്വാസസമൂഹത്തിന് സമർപ്പിക്കുകയും ചെയ്യുന്ന ഈ ചടങ്ങ് പ്രവിത്താനം ഇടവകയുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വളർച്ചയിലെ സുപ്രധാന നാഴികക്കല്ലായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
പരിപാടിയിലേക്ക് എല്ലാ വിശ്വാസികളെയും, പൂർവവിദ്യാർത്ഥികളെയും, രക്ഷിതാക്കളെയും, അഭ്യുദയകാംക്ഷികളെയും, പൊതുജനങ്ങളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകസമിതി അറിയിച്ചു.
സംഘാടക സമിതി പ്രവിത്താനം ഫൊറോന ഇടവക
70 12 23 03 34


.jpg)


0 Comments