ജില്ലാ യോഗാസന സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു



കോട്ടയം  ജില്ലാ യോഗാസന സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു

  യോഗ അസോസിയേഷന്‍ ഓഫ് കോട്ടയവും,ജില്ലാ സ്‌പോട്‌സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച പതിനൊന്നാമത് യോഗാസന സ്‌പോര്‍ട്‌സ് ചാന്വ്യന്‍ഷിപ്പ് കോട്ടയത്ത് സമാപിച്ചു.


കോട്ടയം സ്‌പോട്‌സ് കൗണ്‍സില്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയിലെ വിവിധ സ്‌ക്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും,യോഗ സെന്ററുകളില്‍ നിന്നുള്ള മുതില്‍ന്ന പഠിതാക്കളും പങ്കെടുത്തു.എട്ടുവയസ്സുമുതല്‍ ഉയര്‍ന്നപ്രായപരിധിയില്ലാതെ പതിനൊന്ന് വിഭാഗങ്ങളിലായാണ് മത്സരം നടത്തിയത്.കൂടാതെ യോഗ ഡാന്‍സ് മത്സരവും നടന്നു.ജില്ലയില്‍ നിന്നും ഒന്നും,രണ്ടു,മുന്നും സ്ഥാനം കരസ്ഥമായക്കിയവര്‍ ജൂലൈ 31 നും ഓഗസ്റ്റ് ഒന്നും രണ്ടും മൂന്നും ദിവസങ്ങളില്‍ കാസര്‍കോട്ട് വച്ച്  നടക്കുന്ന സംസ്ഥാന യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും.


വിജയികള്‍ക്ക് ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഡോക്ടര്‍ ബൈജു വര്‍ഗ്ഗീസ് ഗുരുക്കള്‍ മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.യോഗ അസോസിയേഷന്‍ ഓഫ് കോട്ടയം ജില്ലാ പ്രസിഡന്റ് കെ റ്റി സുഗുണന്‍,ജില്ലാ സെക്രട്ടറി ജോമോന്‍ എസ്,ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ഹരികുമാര്‍ മറ്റക്കര,സജിമോന്‍,ട്രഷറര്‍ ടോമി,ചേതനയോഗ ജില്ലാ പ്രസിഡന്റ്  വി പി ലാലുമോന്‍,


ജില്ലാ സെക്രട്ടറി സി കെ ഹരിഹരന്‍,യോഗ ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എ കെ ഭരതന്‍,ജില്ലാ സെക്രട്ടറി സിജിമോന്‍ മരുതോലി,ജില്ലാ ട്രഷറര്‍ സുജാമോള്‍,അരുണ്‍കുമാര്‍, സ്‌കോള്‍ കേരള റിസോഴ്‌സ് പേഴ്‌സണ്‍മാരായ എം എന്‍ ശ്യാമള,മേഴ്‌സി തോമസ്, തുടങ്ങിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments