അൽഫോൻസാ തിരുനാൾ: ഉദ്യോഗസ്ഥ സമ്മേളനം നടത്തി
വി. അൽഫോൻസാമ്മയുടെ തിരുനാളിന്റെ ക്രമീകരണങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യുവാനായി അൽഫോൻസാ ഷ്‌റൈനിൽ യോഗം ചേർന്നു. പാലാ എം.എൽ.എ. മാണി സി .കാപ്പൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പാല ആർ .ഡി. ഒ. ഷാഹിന രാമകൃഷ്ണൻ, DYSP കെ. സദൻ,ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസീൽ ദാർ ബിനു ചന്ദ്ര, ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പാലാ ഫയർഫോഴ്സ് ഓഫീസേഴ്സ്, പാലാ ജോയിൻറ് RTO,ഭരണങ്ങാനം പ്രൈമറി ഹെൽത്ത് സെൻറർ, കെഎസ്ആർടിസി, ഭരണങ്ങാനം വില്ലേജ് പി.ഡബ്ല്യു.ഡി, വാട്ടർ അതോറിറ്റി, ഫുഡ് സേഫ്റ്റി ഓഫീസർ, താലൂക്ക് സപ്ലൈ ഓഫീസ്, ലീഗൽ മെട്രോളജി തുടങ്ങിയ ഓഫീസുകളുടെ പ്രതിനിധികളും പങ്കെടുത്തു.
തിരുനാൾ സംബന്ധിച്ച ക്രമീകരണങ്ങൾ കുറ്റമറ്റതായിരിക്കണമെന്ന് എംഎൽഎ മാണി സി . കാപ്പൻ പറഞ്ഞു. തീർത്ഥാടന കേന്ദ്രത്തിൽ വരുന്ന തീർത്ഥാടകർക്ക് എല്ലാവിധത്തിലുള്ള സൗകര്യം ലഭ്യമാക്കുന്നതിന് എല്ലാ വകുപ്പുകളുടെയും കൂട്ടായ പ്രവർത്തനം നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ ചെയ്യണമെന്ന് ആർ ഡി . ഒ. ഷാഹിന രാമകൃഷ്ണൻ അറിയിച്ചു.
പ്രധാന തിരുനാളിന്റെ തലേദിവസമായ ജൂലൈ 27 നും പ്രധാന തിരുനാൾ ദിവസമായ ജൂലൈ 28നും ഗതാഗത ക്രമീകരണങ്ങൾ, ഹോട്ടലുകളിലെയും മറ്റുള്ളവർ വിൽക്കുന്ന ഭക്ഷ്യവസ്തുക്കളുടെ സുരക്ഷിതത്വം, ശുദ്ധജലത്തിന്റെ ലഭ്യത, പാർക്കിംഗ് സൗകര്യങ്ങൾ എന്നിവയെ കുറിച്ചുള്ള വിശദമായ വിലയിരുത്തൽ യോഗം നടത്തി. ഉദ്യോഗസ്ഥരുടെയും ഡിപ്പാർട്ട്മെൻറ്കളുടെയും ഭാഗത്തുനിന്നുള്ള സമ്പൂർണ്ണ സഹകരണം അവർ ഉറപ്പു നൽകി.
ജൂലൈ 27, 28 തീയതികളിൽ ആവശ്യമായ പോലീസിനെ നൽകുന്നതിന് വേണ്ട ക്രമീകരണ ങ്ങൾ, അനധികൃതമായ കടകളും വില്പനകളും നിരോധിക്കുക, വൈദ്യസഹായം എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ, അളവുതൂക്ക വിഭാഗത്തിന്റെ കടകളിലെ പരിശോധന, ഫുഡ് സേഫ്റ്റി വകുപ്പിന്റെ പരിശോധനകൾ, തിരുനാൾ ദിവസങ്ങളിലെ വൈദ്യുതി ലഭ്യത സുഗമമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ, റോഡിലെ കുഴികൾ അടയ്ക്കുകയും ഓടകൾ വൃത്തിയാക്കുകയും ചെയ്യുന്നത്, കെ എസ് ആർ ടി സി ബസുകളുടെ ക്രമീകരണങ്ങൾ, മദ്യപരുടെ ശല്യം ഒഴിവാക്കുന്നതിനുള്ള മുൻകരുതലുകൾ എന്നിവയെ സംബന്ധിച്ചെല്ലാം യോഗത്തിൽ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും വിവിധ ഡിപ്പാർട്ട്മെൻ്റുകൾ നൽകുകയുണ്ടായി.
യോഗത്തിൽ അൽഫോൻസാ ഷ് റൈൻ റെക്ടർ റവ. ഡോ.അഗസ്റ്റിൻ പാലക്കാപറമ്പിൽ, ഇടവക പള്ളി വികാരി വെരി. റവ. ഫാ.സക്കറിയാസ് ആട്ടപ്പാട്ട്, തീർത്ഥാടന കേന്ദ്രം അഡ്മിനിസ്ട്രേറ്റർ ഫാ. മാത്യു കുറ്റിയാനിക്കൽ വൈസ് റെക്ടർ മാരായ ഫാ. ജോസഫ് അമ്പാട്ട്, ഫാ. ആൻറണി തോണക്കര, ഫാ.ജോസഫ് പൊയ്യാനിയിൽ എന്നിവർ സന്നിഹിതരായിരുന്നു.
70 12 23 03 34


.jpg)


0 Comments