സിനിമാ പ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലഹരി വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികള്‍ കൊച്ചിയില്‍ പിടിയില്‍.


സിനിമാ പ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലഹരി വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികള്‍ കൊച്ചിയില്‍ പിടിയില്‍. 

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് മുഖ്യവിതരണക്കാര്‍ കുടുങ്ങിയത്. അമല്‍ ജോര്‍ജ്, അഭിജിത് എന്നിവരെയാണ് ഡാന്‍സാഫ് അറസ്റ്റ് ചെയ്തത്.


 പ്രീമിയം കസ്റ്റമേര്‍സി’നെ മാത്രം ലക്ഷ്യമിട്ടായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ചേരാനെല്ലൂരില്‍ വീട് വാടകയ്ക്ക് എടുത്ത് സംഘം ലഹരി വില്‍പ്പന നടത്തി വരികയായിരുന്നു. നേരത്തെ ലഹരിക്കേസില്‍ അമല്‍ ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 250 ഗ്രാം എംഡിഎംഎയുമായാണ് ഇയാള്‍ അന്ന് പിടിയിലായത്. അഭിജിത്തിന്റെ അക്കൗണ്ട് വഴിയാണ് സംഘം പണമിടപാട് നടത്തിയിരുന്നത്. 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments