കേരള സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ പൂർണ പിന്തുണ നൽകി കാണക്കാരി പഞ്ചായത്തിൽ തുടക്കമിട്ടു


കേരള സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ  പൂർണ പിന്തുണ നൽകി കാണക്കാരി പഞ്ചായത്തിൽ തുടക്കമിട്ടു 

 കേരളത്തിൽ ലഹരി മാഫിയയുടെ   വേര് അറക്കുന്നതിനുള്ള പ്രക്രിയ കാണക്കാരി പഞ്ചായത്തിൽ തുടക്കമിട്ടു..പഞ്ചായത്ത് മിനി ഹാളിൽ കൂടിയ സമ്മേളനം  സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിജേഷ് ഒ ആർ അദ്ധ്യക്ഷത വഹിച്ചു.


 കുറവലങ്ങാട് സർക്കിൾ ഇൻസ്പെക്ടർ പി ജെ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. കാണക്കാരി ഗവണ്മെന്റ് വി എച്ച് എസ് എസ് അദ്ധ്യാപകൻ തോമസ് സെബാസ്‌റ്റ്യൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു  സിവിൽ എക്സൈസ് ഓഫീസർ
ആര്യ ജയപ്രകാശ് ബോധവൽകരണ ക്ലാസ്സ് നടത്തി.

സ്വാഗതം ആഷാ മോൾ ജോബി, ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിൻസി ജയ്സൺ, ബ്ലോക് പഞ്ചായത്ത് മെമ്പർ ബാബു റ്റി.എസ്, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺമാരായ എൽസമ്മ ജോൺ, ബെറ്റ്സി മോൾ ജോഷി , ഗ്രാമ പഞ്ച മെമ്പർമാരായ  അനിത ജയമോഹൻ, അജയൻ കാപ്പിലോരത്ത്, ബിബിൻ എബ്രാഹം, സോണി ജോസഫ്, റോയി ചാണകപ്പാറ , ശ്യാമള കുമാരി, ശോഭ,ജോബി ജോസഫ് , ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സോണി സിഹരിബാൽ തുടങ്ങിയവർ പ്രസംഗിച്ചു ,






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments