നട്ടാശേരി എലിപ്പുലിക്കാട്ട് കടവിനു സമീപം തോട്ടില്‍ വീണു യുവാവിനു ദാരുണാന്ത്യം.
പെയിന്റിങ് തൊഴിലാളിയായ പാറമ്പുഴ പാപ്പാലിയില്‍ സുനില്‍ കുമാര്‍ (മോനായി - 48) ആണു മരിച്ചത്. രണ്ടു അടി മാത്രം വീതിയുള്ള വീട്ടിലേക്കുള്ള വഴിയിലെ കൈത്തോട്ടില്‍ യുവാവു വീണു പോവുകയായിരുന്നു.
സംഭവം കണ്ടു പ്രദേശവാസി ഉടന്‍ തന്നെ രക്ഷപെടുത്തുവാന്‍ ശ്രമിച്ചു എങ്കിലും ആഴക്കൂടുതല്‍ കാരണം മോനായി മുങ്ങി പോയി. നാട്ടുകാര്‍ തന്നെ തെരച്ചില്‍ നടത്തി മോനായിയെ കണ്ടെത്തിയെങ്കിലും പത്തടിയിലേറെ താഴ്ച്ചയുളള തോട്ടില്‍ നിന്നും മുകളിലേക്കു കയറ്റാന്‍ കഴിയാതെ അരമണിക്കൂറിലേറെ വെള്ളത്തില്‍ തന്നെ ഉയര്‍ത്തി പിടിച്ചു നിര്‍ത്തുകയായിരുന്നു.
പിന്നീട് കൂടുതല്‍ പേര് എത്തിയാണു മോനായിയെ കരയ്ക്കു കയറ്റിയത്. അപ്പോഴേയ്ക്കു മരണം സംഭവിച്ചിരുന്നു. ഈസ്റ്റ് പോലീസും ഫയര്‍ഫോഴ്സും പിന്നാലെ സ്ഥലത്തെത്തി. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
70 12 23 03 34

.jpg)


0 Comments