കള്ളുഷാപ്പിൽ ബീഹാർ സ്വദേശിയെ വധിക്കാൻ ശ്രമം; മൂന്ന് പ്രതികളെ പിടികൂടി
വൈക്കം, പൂത്തോട്ട പാലത്തിന് സമീപത്തെ കള്ളുഷാപ്പിൽ ബീഹാർ സ്വദേശിയായ തൊഴിലാളിയെ ആക്രമിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികളെ വൈക്കം പോലീസ് അറസ്റ്റ് ചെയ്തു.
ജൂലൈ 6-ന് വൈകിട്ട് ചെമ്പ് വില്ലേജിലെ പൂത്തോട്ട പാലത്തിന് സമീപം പ്രവർത്തിക്കുന്ന കള്ളുഷാപ്പിലാണ് സംഭവം. ബീഹാർ സ്വദേശി സീതാറാം സാഹ്നി (33) കള്ളുഷാപ്പിൽ ഇരിക്കുമ്പോൾ പ്രതികൾ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഗ്ലാസ് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയും പരിക്കേറ്റ് പുറത്തേക്ക് ഓടിയ സീതാറാമിനെ പ്രതികൾ തടഞ്ഞു നിർത്തുകയും. തുടർന്ന് അർജുൻ കൈവശമുണ്ടായിരുന്ന മൂർച്ചയുള്ള എന്തോ ആയുധം ഉപയോഗിച്ച് സീതാറാമിന്റെ വയറിൽ കുത്തി ഗുരുതരമായി പരിക്കേൽപ്പിക്കുകയും ആയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ വൈക്കം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
ജില്ലാ പോലീസ് മേധാവി കെ എം സാബു മാത്യു IPS ന്റെ നിർദ്ദേശാനുസരണം ഡിവൈഎസ്പി കെ സജീവിന്റെയുംകല്ലറ പോലീസ് ഇൻസ്പെക്ടർ ധനപാലൻ കെ.യുടെയും മേൽനോട്ടത്തിൽ
വൈക്കം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മനോജ് പി.വി.യുടെ നേതൃത്വത്തിൽ CPO മാരായ മധു , അനീഷ്, സാം , വിപിൻ എന്നിവർ ഉൾപ്പെട്ട പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം നടത്തുകയും അന്വേഷണത്തിന്റെ ഭാഗമായി . കള്ളുഷാപ്പിലെ സി.സി.ടി.വി. ദൃശ്യങ്ങളും സാക്ഷിമൊഴികളും, മുഖേന ആക്രമണത്തിൽ പങ്കെടുത്തവർ മുളംതുരുത്തി പെരുമ്പള്ളി സ്വദേശിയായ പ്രവീൺ, അർജുൻ, തെക്കൻ പറവൂർ ചക്കുളം സ്വദേശിയായ അഭിലാഷ് എന്നിവരാണെന്ന് അന്വേഷണസംഘം തിരിച്ചറിഞ്ഞു.
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളിൽ ഒരാൾ തമിഴ്നാട്ടിൽ ഊട്ടിയിൽ ഒളിവിൽ കഴിഞ്ഞു വരുന്നുണ്ടെന്ന് ഉള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ
രണ്ടാം പ്രതിയായ അർജുനെ അന്വേഷണസംഘം തമിഴ്നാട്ടിലെ ഊട്ടി ടൗണിൽ നിന്ന് ജൂലൈ 10-ന് പിടികൂടി. ഒന്നാം പ്രതിയായ പ്രവീണിനെ മുളംതുരുത്തി പെരുമ്പള്ളിയിലെ വീട്ടിൽ നിന്നും, മൂന്നാം പ്രതിയായ അഭിലാഷിനെ തെക്കൻ പറവൂർ ചക്കുളത്തെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തു.
ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയും ആക്രമണത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ് പ്രതികൾ.
70 12 23 03 34


.jpg)


0 Comments