മൂവാറ്റുപുഴയിൽ ബൈക്ക് അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു. പിറവം റോഡില്‍ മാറാടി മഞ്ചേരി പടിക്ക് സമീപത്താണ് അപകടമുണ്ടായത്. തലയോലപ്പറമ്പ് വടയാർ സ്വദേശി സുമിത്ത് എം ഡേവിഡ് ആണ് മരിച്ചത്. പിറവം ഭാഗത്തുനിന്നും മൂവാറ്റുപുഴയിലേക്ക് വരികയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ലോറിക്കടയിലേക്ക് കയറുകയായിരുന്നു. സുമിത്ത് മുവാറ്റുപുഴയിലെ ജോലി സ്ഥലത്തേക്ക് വരുന്ന വഴിയാണ് അപകടം ഉണ്ടായത്. മൂവാറ്റുപുഴ ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് സുമിത്തിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
70 12 23 03 34

.jpg)


0 Comments